ഡൽഹിയിൽ മുസ്‍ലിംകൾ തിങ്ങിപ്പാർക്കുന്ന മു​സ്ത​ഫാ​ബാ​ദ് മണ്ഡലത്തി​​ന്റെ പേ​ര് മാ​റ്റും -പുതിയ ബി.ജെ.പി എം.എൽ.എ

ന്യൂ​ഡ​ൽ​ഹി: മുസ്‍ലിംകൾ തിങ്ങിപ്പാർക്കുന്ന ഡൽഹി മു​സ്ത​ഫാ​ബാ​ദ് മ​ണ്ഡ​ല​ത്തി​ന്റെ പേര് മാറ്റുമെന്ന് ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ച നി​യു​ക്ത എം.​എ​ൽ.​എ മോ​ഹ​ൻ സി​ങ് ബി​ഷ്ട്. ശി​വ് വി​ഹാ​ർ ​എ​ന്നോ ശി​വ്പു​രി എ​ന്നോ ആ​ക്കി മാ​റ്റു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.

2020ൽ ​ഡ​ൽ​ഹി വം​ശീ​യാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ പ്ര​ദേ​ശ​മാ​ണ് മു​സ്ത​ഫാ​ബാ​ദ്. മു​സ്‍ലിം വോ​ട്ട് ഭി​ന്നി​ച്ച​തോ​ടെ 17,000 ത്തോ​ളം വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു ബി​ഷ്ടി​ന്റെ  വി​ജ​യം. 85,215 വോട്ടുകളാണ് ഇയാൾ നേടിയത്. രണ്ടാംസ്ഥാനത്തെത്തിയ എ.എ.പി സ്ഥാനാർഥി അദീൽ അഹമ്മദ് ഖാൻ 67,637 വോട്ടുകൾ നേടി. അതേസമയം, എ.ഐ.എം.ഐ.എമ്മിന്റെ താഹിർ ഹുസൈൻ 33,474 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. 11,763 വോട്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥി അലി മെഹ്ദിക്ക് ലഭിച്ചത്. 

Tags:    
News Summary - Will rename Mustafabad 'Shiv Puri': Delhi BJP MLA-elect's big announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.