Posted On
date_range Updated On
date_range അദാനിക്കെതിരായ ‘ഫോബ്സ്’ റിപ്പോർട്ട് രേഖപ്പെടുത്തില്ലെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്ഹി: അദാനി- ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീംകോടതി അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവിറക്കുന്നതിന് മുമ്പ് ‘ഫോബ്സ്’ റിപ്പോർട്ട് കോടതി രേഖപ്പെടുത്തണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തള്ളി.
ഗൗതം അദാനിയുമായും സഹോദരൻ വിനോദ് അദാനിയുമായും ബന്ധപ്പെട്ട് ‘ഫോബ്സ്’ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് രേഖയാക്കണമെന്ന ആവശ്യമാണ് ചീഫ് ജസ്റ്റിസ് തള്ളിയത്.
കോൺഗ്രസ് നേതാവ് ജയ ഠാകുറിന്റെ അഭിഭാഷകൻ വരുൺ ഠാകുർ തിങ്കളാഴ്ച ഈ ആവശ്യമുന്നയിച്ചപ്പോൾ ഇല്ലെന്നും ആ റിപ്പോർട്ട് കോടതി രേഖപ്പെടുത്തില്ലെന്നും ചീഫ് ജസ്റ്റിസ് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.