ഭീകരത ചെറുത്തില്ലെങ്കിൽ പാക്​ മേഖലയിൽ കടന്നാക്രമിക്കും -ഗവർണർ

ശ്രീനഗർ: ഇന്ത്യക്കെതി​രായ ഭീകരപ്രവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ പാക്​ മേഖലകളിൽ കടന്നുകയറി ഭീകര ക്യാമ്പുക ൾ സൈന്യം തകർക്കുമെന്ന്​ ജമ്മു-കശ്​മീർ ഗവർണർ സത്യപാൽ മലിക്​. കഴിഞ്ഞ ദിവസം പാക്​ അധീന കശ്​മീരിൽ ഇന്ത്യൻ സേന ചില ഭ ീകര താവളങ്ങൾ തകർത്തതിനു പിന്നാലെയാണ്​ പ്രതികരണം. ‘ഇത്തരം ഭീകര കേന്ദ്രങ്ങൾ അടിയന്തരമായി പാകിസ്​താൻ നിർത്തണം. നടപടി സ്വീകരിച്ചില്ലെങ്കിൽ കടന്നുകയറാനും സൈന്യം മടിക്കില്ല. ഞായറാഴ്​ച നടത്തിയതിനെക്കാൾ ശക്​തമായ സൈനിക നടപടികളാകും തുടർന്നുണ്ടാകുക’ -മലിക്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ശനിയാഴ്​ച അതിർത്തി കടന്ന്​ പാക്​ സേന നടത്തിയ വെടിവെപ്പിൽ രണ്ടു ഇന്ത്യൻ സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു. ശക്​തമായി തിരിച്ചടിച്ച ഇന്ത്യ 10ഓളം പാക്​ സൈനികരെ വധിച്ചുവെന്നും പാക്​ ഭീകര ക്യാമ്പുകൾ തകർത്തുവെന്നും കരസേന മേധാവി ബിപിൻ റാവത്ത്​ ആണ് ഞായറാഴ്​ച​ മാധ്യമങ്ങളെ അറിയിച്ചത്​.

പാക്​ നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക്​ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന്​ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്ങും പ്രതികരിച്ചു. അതിർത്തി കടന്ന്​ ഇന്ത്യൻ സേന ഒരിക്കലും ആദ്യം ആക്രമണം നടത്തിയിട്ടില്ലെന്നും എന്നാൽ, ഭീകരരെ അഴിച്ചുവിട്ട്​ രാജ്യത്തി​​െൻറ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിച്ചാൽ തക്ക തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Will dismantle terror camps inside POK if Pakistan doesn't mend ways- Satya Pal - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.