Posted On
date_range Updated On
date_range മധ്യപ്രദേശിൽ കാലു കുത്തിയാൽ പ്രജ്ഞയെ കത്തിക്കുമെന്ന് കോൺഗ്രസ് എം.എൽ.എ
ഭോപ്പാൽ: മധ്യപ്രദേശിൽ കാലു കുത്തിയാൽ ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാക്കൂറിനെ ജീവനോടെ കത്തിക്കുമെന്ന് കോൺഗ ്രസ് എം.എൽ.എ. ബിയോറ എം.എൽ.എ ഗോവർദ്ധൻ ഡാങ്കിയാണ് വിവാദ പരാമർശം നടത്തിയത്.
ഗോഡ്സയെ ദേശഭക്തനാണെന്ന പ്രജ്ഞയുടെ പാർലമെൻറിലെ നിലപാടിെൻറ പശ്ചാത്തലത്തിലാണ് കോൺഗ്രസ് എം.എൽ.എയുടെ പ്രസ്താവന. എസ്.പി.ജി ബില്ലിെൻറ ചർച്ചക്കിടെയായിരുന്നു പ്രജ്ഞ സിങ് ഠാക്കൂർ വിവാദ പ്രസ്താവന നടത്തിയത്.
അതേസമയം, പ്രജ്ഞയുടെ പ്രസ്താവന വിവാദമായതിനെ തുടർന്ന് പാർലമെൻറിെൻറ പ്രതിരോധ ഉപദേശകസമിതിയിൽ നിന്ന് അവരെ ഒഴിവാക്കിയിരുന്നു. പ്രജ്ഞയുടെ പ്രസ്താവന സ്പീക്കർ സഭാരേഖകളിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.