തെ​രു​വി​ൽ​നി​ന്ന് കോ​ട​തി​യി​ലേ​ക്ക്; ഇ​ൻ​ഡ്യ സ​ഖ്യത്തിന്‍റെ സ​മ​രാ​ഘോ​ഷം ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഘോ​ഷ​മാ​യി മാ​റി

ന്യൂ​ഡ​ൽ​ഹി: കോ​ടി​ക്ക​ണ​ക്കി​ന് പൗ​ര​ന്മാ​രു​ടെ വോ​ട്ട​വ​കാ​ശം വെ​ട്ടി​മാ​റ്റി​യ​ശേ​ഷം ഉ​റ​ക്കം ന​ടി​ക്കു​ന്ന​തി​നെ​തി​രെ തെ​രു​വി​ൽ നി​ന്ന് കോ​ട​തി വ​രെ പ​തി​നാ​യി​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി ഇ​ൻ​ഡ്യ സ​ഖ്യം മു​ഴ​ക്കി​യ സ​മ​രാ​ഘോ​ഷം ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ സ​മ​രാ​ഘോ​ഷ​മാ​യി മാ​റി. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി​ക്കാ​യി ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഡ​ൽ​ഹി​യു​ടെ തെ​രു​വു​ക​ളി​ലി​റ​ങ്ങി അ​ടി​യും തൊ​ഴി​യു​മേ​റ്റ വി​ദ്യാ​ർ​ഥി​ക​ളും യു​വ​ജ​ന​ങ്ങ​ളും ത​ങ്ങ​ളോ​ട് അ​തി​ക്ര​മം കാ​ണി​ച്ച പൊ​ലീ​സു​കാ​ർ​ക്കും ദ്രു​ത സേ​നാം​ഗ​ങ്ങ​ൾ​ക്കും മു​ന്നി​ലൂ​ടെ മ​ന​സ്സി​ലു​ള്ള പ്ര​തി​ഷേ​ധ​മ​ത്ര​യും പ്ര​ക​ടി​പ്പി​ച്ചാ​ണ് സു​പ്രീം​കോ​ട​തി മാ​ർ​ച്ച് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ആ​ഘോ​ഷ​മാ​ക്കി​യ​ത്.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് മ​ണ്ഡി ഹൗ​സ് എ​ത്തി അ​വി​ടെ​നി​ന്ന് ​കൊ​ണാ​ട്ട് പ്ലേ​സ് ക​റ​ങ്ങി വീ​ണ്ടും മ​ണ്ഡി ഹൗ​സി​ൽ വ​ന്നാ​ണ് സു​പ്രീം​കോ​ട​തി ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി പൊ​ലീ​സ് ന​ര​നാ​യാ​ട്ട് ന​ട​ന്ന സ്ഥ​ല​മാ​ണ് ഡ​ൽ​ഹി​യി​ലെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന ​കൊ​ണാ​ട്ട് ​​പ്ലേ​സ്. ഇ​വി​ടെ എ​ത്തി​യ സ​മ​ര​ക്കാ​രെ​യും ജോ​ൺ ബ്രി​ട്ടാ​സ് അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​​ക​ളെ​യും പൊ​ലീ​സ് നേ​രി​ട്ട​ത് കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു. മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും പീ​ഡ​ന​ത്തി​നി​ര​യാ​യി. അ​തേ​യി​ട​ത്തി​ൽ ഇ​ടി​മു​റി​ക​ളാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന പൊ​ലീ​സ് ബ​സു​ക​ൾ​ക്ക് മു​ക​ളി​ൽ ക​യ​റി​യാ​ണ് തു​റ​ന്ന വാ​ഹ​ന​ത്തി​ൽ മാ​ർ​ച്ചു​മാ​യി നീ​ങ്ങി​യ ഇ​ൻ​ഡ്യ സ​ഖ്യം നേ​താ​ക്ക​ളെ സ​മ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ വ​ര​വേ​റ്റ​ത്.

ഇ​ൻ​ഡ്യ സ​ഖ്യ ഘ​ട​ക​ക​ക്ഷി​ക​ളു​ടേ​തി​നു​പു​റ​മെ സ​മ​ര​ത്തി​ൽ യോ​ജി​ക്കു​ന്ന മു​ഴു​വ​ൻ സം​ഘ​ങ്ങ​ളും ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും ആ​ശ​യാ​ദ​ർ​ശ​ങ്ങ​ളു​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ൾ കൊ​ണ്ട് മാ​ർ​ച്ചി​നെ ആ​വേ​ശം​കൊ​ള്ളി​ച്ചു. സി.​ജെ.​പി​യു​ടെ​യും ഐ​സ​യു​ടെ​യും എ​സ്.​​എ​ഫ്.​ഐ​യു​ടെ​യും എം.​എ​സ്.​എ​ഫി​ന്റെ​യും ​​ഫ്ര​റ്റേ​ണി​റ്റി​യു​ടെ​യും പ്ര​വ​ർ​ത്ത​ക​രെ​ല്ലാം ത​ങ്ങ​ളു​ടെ കൊ​ടി​ക​ളേ​ന്തി ‘ഹം ​ക്യാ ചാ​ഹ്തെ ആ​സാ​ദി’, ഭാ​ര​ത് മാ​താ കി ​ജ​യ്, ഇ​ൻ​ക്വി​ലാ​ബ് സി​ന്ദാ​ബാ​ദ്, ച​പ്പേ ച​പ്പേ സേ ​ഖൂ​ൻ നി​ക​ലേ​ഗാ ഇ​ൻ​ക്വി​ലാ​ബ് കേ ​നാ​രേ സേ ​എ​ന്നി​ങ്ങ​നെ വി​ളി​ച്ച് മാ​ർ​ച്ചി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നോ​ട് അ​ഞ്ച് ക്രി​മി​ന​ലു​ക​ൾ ചെ​യ്ത അ​തി​ക്ര​മ​ത്തി​ന് സ​മാ​ധാ​നം പ​റ​യി​ക്കാ​ൻ ക​ക്ഷി രാ​ഷ്ട്രീ​യ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി പൗ​ര​ബോ​ധ​മു​ള്ള മു​ഴു​വ​ൻ ഇ​ന്ത്യ​ക്കാ​രെ​യും സു​പ്രീം​കോ​ട​തി മാ​ർ​ച്ചി​ന് ക്ഷ​ണി​ച്ച രാ​ഹു​ൽ വാ​ക്കി​ൽ മാ​ത്ര​മ​ല്ല, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളാ​യ സ​മ​ര​നാ​യ​ക​രെ​യും മാ​ർ​ച്ചി​ന്റെ മു​ൻ​നി​ര​യി​ൽ നി​ർ​ത്തി പ്ര​വൃ​ത്തി​യി​ലും അ​ത് അ​ന്വ​ർ​ഥ​മാ​ക്കി. കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ നി​ന്ന് പു​റ​പ്പെ​ടു​മ്പോ​ൾ സ​ഖ്യ​ക​ക്ഷി​നേ​താ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളെ​യും മു​ന്നി​ലെ ബ​സി​ൽ ക​യ​റ്റി​യ രാ​ഹു​ൽ ഗാ​ന്ധി ഇ​ട​തു​പാ​ർ​ട്ടി​ക​ളി​ൽ ഏ​റ്റ​വും ചെ​റി​യ സ​ഖ്യ​ക​ക്ഷി​യാ​യ ഫോ​ർ​വേ​ഡ് ബ്ലോ​ക്കി​ന്റെ ദേ​വ​രാ​ജ​ന് പോ​ലും സ​മ​ര​ക്കാ​രെ അ​ഭി​വാ​ദ്യം ചെ​യ്യാ​ൻ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കൊ​പ്പം തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടം ന​ൽ​കി. ഗ്യാ​നേ​ഷി​നെ​തി​രാ​യ സ​മ​ര​ത്തി​ന്റെ ഇ​ട​ത് മു​ഖ​മാ​യി മാ​റി​യ ഐ​സ നേ​താ​വ് നേ​ഹ ബോ​റ​യെ സ്വ​ന്തം സ​​ഹോ​ദ​രി പ്രി​യ​ങ്ക​ക്കൊ​പ്പം ഇ​ട​മു​ണ്ടാ​ക്കി​ക്കൊ​ടു​ത്ത് ചേ​ർ​ത്തു​നി​ർ​ത്തി.

സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യു​ന്ന​തി​ന് ത​ലേ​ദി​വ​സം തൊ​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​ർ​ന്ന​ത്. ഇ​വ​ർ​ക്കു​വേ​ണ്ടി എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്തും അ​ക്ബ​ർ റോ​ഡി​ലെ പ​ഴ​യ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്തും വി​പു​ല​മാ​യ താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. കേ​ര​ള​ത്തി​ൽ​നി​ന്ന് എം.​പി​മാ​ർ​ക്ക് പു​റ​മെ നൂ​റി​ലേ​റെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും എ​ത്തി​യി​രു​ന്നു.

Tags:    
News Summary - From Streets to Courts: INDIA Bloc's Protest Celebration Transforms into a Triumph for Indian Democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.