‘കഴിഞ്ഞ ദിവസം ചെറുപ്പക്കാരെ അടിച്ച ആർ.എസ്.എസ് ഭീരുക്കൾ ഇന്നെവിടെ പോയി?’; ഗ്യാനേഷിനെതിരെ ഒരേയൊരു സമരം, സമാന്തര സമരങ്ങൾ ഇല്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഗ്യാനേഷിനെതിരെ ഒരേയൊരു സമരം മാത്രമേയുള്ളൂ എന്നും സമാന്തര സമരങ്ങളില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എല്ലാവരും ഒരുമിച്ച് നിൽക്കുന്ന സമരമാണിതെന്നും ഓരോ വ്യക്തിയും ജനാധിപത്യത്തിൻറെ ഈ കശാപ്പുകാർക്കെതിരെ ഒരുമിച്ചു നിൽക്കാൻ പോകുകയാണെന്നും സുപ്രീംകോടതി മാർച്ച് വിജയിപ്പിച്ചവർക്ക് കൃതജ്ഞത രേഖപ്പെടുത്തി പുറത്തുവിട്ട വിഡിയോയിൽ രാഹുൽ പറഞ്ഞു.

ഈ ദിവസം സുപ്രധാനമാണെന്നും കാരണം തങ്ങളെ പേടിപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് ഇന്ത്യൻ ജനതക്ക് കാണിച്ചു കൊടുക്കേണ്ടിയിരുന്നുവെന്നും രാഹുൽ സന്ദേശത്തിൽ തുടർന്നു. ഇന്ത്യ എന്ന ആശയത്തെ പ്രതിരോധിക്കാൻ വന്ന എല്ലാവർക്കും നന്ദി പറഞ്ഞ രാഹുൽ അത് നമ്മുടെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും ആശയമാണെന്ന് ഓർമിപ്പിച്ചു. മാർച്ചിൽ പങ്കാളികളായ എല്ലാ സംഘടനകൾക്കും പൗര സമൂഹ സംഘങ്ങൾക്കും വ്യക്തികൾക്കും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ചെറുപ്പക്കാരായ കുട്ടികളെ അടിച്ച ആർ.എസ്.എസിന്റെ ഭീരുക്കൾ എല്ലാം സുപ്രീംകോടതി മാർച്ച് നടന്നപ്പോൾ എവിടെപ്പോയെന്ന് താൻ അത്ഭുതപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി തുടർന്നു. ‘ഞങ്ങളും ഇന്ത്യൻ ജനതയും അവിടെ നിന്നപ്പോൾ നിങ്ങൾ എന്തുകൊണ്ട് വന്നില്ല എന്ന് രാഹുൽ ചോദിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് കാണാൻ ആ ചെറിയ ഷാളുകളും ധരിച്ച് എന്തുകൊണ്ട് വന്നില്ല? കാരണം അടിസ്ഥാനപരമായി നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയെ പോലെ അധികാരം ഉപയോഗിച്ച് പേടിപ്പിക്കുന്നവരാണ്. ഒറ്റയ്ക്ക് നിൽക്കാൻ നിങ്ങൾക്ക് കഴിയില്ല’ -അദ്ദേഹം പറഞ്ഞു.

Full View

Tags:    
News Summary - where the cowards of the RSS who were beating the young children day before yesterday -rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.