രാഹുലിനും ഖാർഗെക്കും ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച അനുവദിച്ചില്ല

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ച​ലോ ദി​ല്ലി മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യി ചീ​ഫ് ജ​സ്റ്റി​സി​നെ കാ​ണാ​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ നീ​ക്ക​ത്തി​ന് അ​നു​മ​തി ല​ഭി​ച്ചി​ല്ല. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ന​ൽ​കി​യ അ​ഭ്യ​ർ​ഥ​ന ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​ത് ജു​ഡീ​ഷ്യ​ൽ മ​ര്യാ​ദ​ക്കും ഭ​ര​ണ​ഘ​ട​നാ ത​ത്ത്വ​ങ്ങ​ൾ​ക്കും ചേ​ർ​ന്ന​താ​കി​ല്ലെ​ന്ന് വി​ശ​ദീ​ക​രി​ച്ചാ​ണ് അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​ത്. നേ​രി​ൽ​ക്ക​ണ്ട് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​പ​ക​രം ഔ​പ​ചാ​രി​ക​മാ​യ ഹ​ര​ജി ഫ​യ​ൽ ചെ​യ്യാ​ൻ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കു​ള്ള ക​ത്തി​ൽ ചീ​ഫ് ജ​സ്റ്റി​സ് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. വോ​ട്ടു​കൊ​ള്ള​യും തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​ക്കേ​ടു​ക​ളും ആ​രോ​പി​ച്ച് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​ക്കാ​യി പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സി​നെ നേ​രി​ൽ​ക്ക​ണ്ട് നി​വേ​ദ​നം ന​ൽ​കാ​ൻ നേ​താ​ക്ക​ൾ ശ്ര​മി​ച്ച​ത്. ഇ​ൻ​ഡ്യ സ​ഖ്യ നേ​താ​ക്ക​ൾ നേ​ര​ത്തെ രാ​ഷ്‍ട്ര​പ​തി​യെ ക​ണ്ടി​രു​ന്നു.

പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ കൂ​ട്ട​ത്തോ​ടെ ത​ട​ങ്ക​ലി​ലാ​ക്കു​ക​യും മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചി​ടു​ക​യും ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കു​ക​യു​മൊ​ക്കെ ചെ​യ്ത കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ചീ​ഫ് ജ​സ്റ്റി​സി​നെ കാ​ണാ​ൻ ശ്ര​മി​ച്ച​ത്. എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ നി​യ​മ​പ​ര​മാ​യി ക​ഴി​യു​ന്ന​തൊ​ക്കെ ചെ​യ്യു​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് പി​ന്നീ​ട് വാ​ർ​ത്താ​ലേ​ഖ​ക​രോ​ട് പ​റ​ഞ്ഞു.

Tags:    
News Summary - Chief Justice Denies Meeting Request to Rahul Gandhi and Mallikarjun Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.