ഡാൻസ്​ ബാറുകൾ നിരോധിക്കാൻ ഒാർഡിനൻസ്​ കൊണ്ടു വരുമെന്ന്​ മഹാരാഷ്​ട്ര സർക്കാർ

മുംബൈ: ഡാൻസ്​ ബാറുകൾ നിരോധിക്കാൻ ഒാർഡിനൻസ്​ കൊണ്ടു വരാനൊരുങ്ങി മഹാരാഷ്​​്ട്ര സർക്കാർ. ഡാൻസ്​ ബാറുകൾക്ക് ​ ഉപാധികളോടെ സുപ്രീംകോടതി അനുമതി നൽകിയതിന്​ പിന്നാലെയാണ്​ ​സമ്പൂർണ്ണ നിരോധനം കൊണ്ടു വരാൻ മഹാരാഷ്​ട്ര സർ ക്കാർ ഒരുങ്ങുന്നത്​. നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട്​ ചർച്ചകൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ്​ സർക്കാർ അറിയിച്ചിരിക്കുന്നത്​.

മഹാരാഷ്​ട്രയി​ൽ ഡാൻസ്​ ബാറുകളിൻമേൽ സർക്കാർ ചുമത്തിയ കർശന വ്യവസ്​ഥകൾ സുപ്രീംകോടതി ദുർബലപ്പെടുത്തിയിരുന്നു. ഡാൻസ്​ബാറുകളിൽ സി.സി ടിവി കാമറകൾ വേണമെന്ന​ വ്യവസ്​ഥ കോടതി റദ്ദാക്കി. അത്​ വ്യക്തി സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന്​ കോടതി നിരീക്ഷിച്ചു.

ഡാൻസ്​ നടക്കുന്ന സ്​ഥലവും ബാറും തമ്മിൽ വേർതിരിക്കണമെന്ന വ്യവസ്​ഥ തള്ളിയ കോടതി ഡാൻസും​ മദ്യവും ഒരുമിച്ച്​ ആവാമെന്ന്​​ വ്യക്തമാക്കി. നൃത്തത്തിനിടെ നർത്തകിമാർക്ക്​ ഉപഹാരമായി പണം നൽകാമെങ്കിലും അത്​ അവർക്കു നേരെ ചൊരിയരുതെന്ന്​ കോടതി ഉത്തരവിട്ടു.

ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കും ഒരു കിലോമീറ്റർ അകലെയേ ഡാൻസ്​ ബാറുകൾ പാടുള്ളൂ എന്ന സർക്കാർ ചട്ടവും കോടതി അസ്​ഥിര​െപ്പടുത്തി. മുംബൈയിൽ അത്​ സാധ്യമാകില്ലെന്നു നീരീക്ഷിച്ചാണ്​​ കോടതി ഇൗ നിർദേശം റദ്ദാക്കിയത്​.

Tags:    
News Summary - Will bring ordinance on dance bars-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.