Posted On
date_range Updated On
date_range ആദിവാസി യുവതികളെ ശല്യപ്പെടുത്തിയാൽ മുസ്ലിംകളുടെ തലയെടുക്കും -ബി.ജെ.പി എം.പി
ഹൈദരാബാദ്: മുസ്ലിം യുവാക്കളുടെ തലയെടുക്കുമെന്ന ബി.ജെ.പി എം.പിയുടെ പ്രസ്താവന വിവാദത്തിൽ. തെലങ്കാനയിലെ ആദി ലാബാദിൽനിന്നുള്ള ബി.ജെ.പി എം.പി സോയം ബാപു റാവുവാണ് പ്രകോപനപരമായ പ്രസ്താവന നടത്തിയത്. ആദിവാസി സ്ത്രീകളെ ശല്യം ചെയ്യുന്ന മുസ്ലിം യുവാക്കളുടെ തലയെടുക്കുമെന്നാണ് എം.പി പറഞ്ഞത്.
പ്രസ്താവന വിവാദമായതോടെ എം.പിക്കെതിരെ ന്യൂനപക്ഷ നേതാക്കൾ പൊലീസിൽ പരാതി നൽകി. രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. പ്രസ്താവന പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
തെലങ്കാന രാഷ്ട്രസമിതി നേതാവ് എം. കൃഷാങ്കും പ്രസ്താവനക്കെതിരെ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.