10 ദിവസത്തിനുള്ളിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് ഗുലാം നബി ആസാദ്

ന്യൂഡൽഹി: 10 ദിവസത്തിനുള്ളിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിന്‍റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാരമുല്ലയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ, പുതിയ പാർട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായി ഗുലാംനബി ആസാദിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസിൽ നിന്നും രാജിവെച്ച നേതാക്കളും പ്രവർത്തകരും യോഗം ചേർന്നിരുന്നു. മുൻ ജമ്മു കശ്മീർ മന്ത്രിയായിരുന്ന ജി.എം സറൂരിയുടെ നേതൃത്വത്തിലായിരുന്നു യോഗം. രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആസാദിന്‍റെ പാർട്ടിയിൽ ചേരുമെന്നും ജമ്മു കശ്മീരിലെ അടുത്ത മുഖ്യമന്ത്രി ഗുലാം നബി ആസാദായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും യോഗത്തിനുശേഷം സറൂരി പറഞ്ഞിരുന്നു.

ആഗസ്റ്റ് 26നാണ് കോൺഗ്രസ് പ്രാഥമിക അംഗത്വം അടക്കം മുഴുവൻ പദവികളിൽ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചത്. സോണിയ ഗാന്ധിക്കയച്ച രാജിക്കത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ജമ്മു കശ്മീർ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനവും ആഗസ്റ്റ് 17ന് ഗുലാം നബി ആസാദ് രാജിവെച്ചിരുന്നു.

Tags:    
News Summary - ‘Will announce a new party in 10 days': Ghulam Nabi Azad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.