ആം ആദ്​മി പാർട്ടിയുമായി സഖ്യത്തിനില്ല -ഷീല ദീക്ഷിത്​

ന്യൂഡൽഹി: വരുന്ന ലോക്​സഭ തെരഞ്ഞെടുപ്പിൽ ആം ആദ്​മി പാർട്ടിയുമായി സഖ്യത്തിനുള്ള ചർച്ചകളൊന്നും നടന്നിട്ടില ്ലെന്ന്​ ഡൽഹി കോൺഗ്രസ്​ കമ്മിറ്റി ​അധ്യക്ഷയായി ചുമതലയേറ്റ ഷീല ദീക്ഷിത്​. രാഷ്​ട്രീയം വെല്ലുവിളികൾ നിറഞ്ഞതാ ണെന്നും അതിനുള്ള തന്ത്രങ്ങൾ കോൺഗ്രസ്​ രൂപ​െപടുത്തുമെന്നും ഷീല ദീക്ഷിത്​ വ്യക്തമാക്കി. ബി.ജെ.പിയും എ.എ.പിയും വെല്ലുവിളിയാണ്​. ഇൗ വെല്ലുവിളികളെ കോൺഗ്രസ്​ ഒറ്റക്കെട്ടായി നേരിടും. ഇവിടെ എ.എ.പിയുമായി സഖ്യമുണ്ടാവി​ല്ലെന്നും അവർ പറഞ്ഞു.

2013 വരെ മൂന്നു തവണ തുടർച്ചയായി ഡൽഹി ഭരിച്ച മുഖ്യമന്ത്രിയാണ്​ ഷീല ദീക്ഷിത്​. 2015ൽ അരവിന്ദ്​ കെജ്രിവാളി​​​​െൻറ നേതൃത്വത്തിലുള്ള ആം ആദ്​മി പാർട്ടി ഡൽഹിയിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ഭരണം പിടിച്ചടുക്കുകയായിരുന്നു. ബുധനാഴ്​ചയാണ്​ ഷീല ദീക്ഷിത്​ ഡൽഹി കോൺഗ്രസ്​ കമ്മിറ്റി അധ്യക്ഷയായി ചുമതലയേറ്റത്​.

അജയ്​ മാക്കനായിരുന്നു നേരത്തെ ഡൽഹി കോൺഗ്രസ്​ കമ്മിറ്റിയുടെ അധ്യക്ഷൻ. ആം ആദ്​മി പാർട്ടിയിയെ കടന്നാക്രമിച്ചിരുന്ന അജയ്​ മാക്കന്​ അവരുമായി സഖ്യത്തിലേർപ്പെടുന്നതിനോട്​ അനുകൂല സമീപനമല്ല ഉണ്ടായിരുന്നത്​.

Tags:    
News Summary - Will AAP, Congress join hands? Sheila Dikshit says, 'no talks yet' -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.