representational image
Posted On
date_range Updated On
date_range ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ഒവേലി ന്യൂ ഹോപ് സ്വദേശി മണിയാണ് മരിച്ചത്. രാവിലെ എസ്റ്റേറ്റിൽ ജോലിക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.
ദിവസങ്ങളോളമായി ഈ മേഖലയിൽ കാട്ടാന ശല്യം ഉണ്ട്. കാട്ടാന ആക്രമണത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ഉയരുകയാണ്. ആളുകൾ കൊല്ലപ്പെടുന്നത് തടയാൻ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മണിയുടെ മൃതദേഹം റോഡിന് കുറുകെ വെച്ച് പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.