Posted On
date_range Updated On
date_range ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയിൽ
സെൻട്രൽ ഡൽഹിയിലെ ദര്യഗഞ്ച് ഏരിയയിൽ ഭർത്താവിനെ കൊലപ്പെടുത്തിയതിന് 40 കാരിയായ ഭാര്യയും കാമുകനും മറ്റൊരാളും അറസ്റ്റിലായതായി പൊലീസ്
ദര്യഗഞ്ച് സ്വദേശിയായ സീബ ഖുറേഷി, യു.പിയിലെ മീററ്റിൽ താമസിക്കുന്ന ശുഐബ് (29), യു. പിയിലെ ഗാസിയാബാദിൽ താമസിക്കുന്ന വിനിത് ഗോസ്വാമി (29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സീബയുടെ ഭർത്താവ് മൊയ്‌നുദ്ദീൻ ഖുറേഷിയെയാണ് ഇവർ കൊലപ്പെടുത്തിയത്. ഭർത്താവിനെ ഒഴിവാക്കാൻ ഇവർ ആഗ്രഹിച്ചിരുന്നു.
മെയ് 17ന് രാത്രി 10 മണിയോടെ ഖൽസ സ്‌കൂളിന്റെ മൂന്നാം നമ്പർ ഗേറ്റിന് പുറത്ത് മൂത്രമൊഴിക്കുന്നതിനിടെ ദര്യഗഞ്ചിൽ വെച്ച് 47കാരനായ ഖുറേഷി വെടിയേറ്റ് മരിച്ചുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.