പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിതൻ അധികാരിയുടെ ഭാര്യക്ക് ഇന്ത്യൻ പൗരത്വം അനുവദിച്ചു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊൽക്കത്ത സ്വദേശി ബിതൻ അധികാരിയുടെ ഭാര്യ ബംഗ്ലാദേശ് സ്വദേശിയായ സോഹേനി റോയിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യൻ പൗരത്വം അനുവദിച്ചു.

ഭർത്താവിന്റെ മരണ ശേഷം സോഹേനിയുടെ പൗരത്വത്തിൽ ആശങ്ക പ്രകടിപ്പിച്ച് കുടുംബം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വേഗത്തിൽ നടപടി സീകരിച്ചത്. ബംഗ്ലാദേശിലെ നാരായൺഗഞ്ചിലാണ് സോ​ഹേനിയുടെ ജനനം. 1997 ജനുവരിയിലാണ് ഇവർ ഇന്ത്യയിലെത്തിയത്.

ബിതൻ അധികാരിയുമായുള്ള വിവാഹത്തിന് മുൻപ് തന്നെ ഇന്ത്യൻ പൗരത്വത്തിന് സോഹേനി അപേക്ഷിച്ചിരുന്നുവെന്ന് അധികൃതർ പറഞ്ഞു. അമേരിക്കയിലെ ഫ്ലോറിഡയിൽ ഐ.ടി മേഖലയിൽ​ ജോലി ചെയ്യുകയായിരുന്നു ബിതൻ. ഏപ്രിൽ 22നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ ബംഗാളിൽ നിന്നുള്ള മൂന്നുപേരാണ് കൊല്ലപ്പെട്ടത്.


Tags:    
News Summary - Widow of Pahalgam victim Adhikari gets Indian citizenship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.