കൊൽക്കത്ത: എസ്.ഐ.ആർ നടപടികൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ നടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അണ്ടർ ഗ്രൗണ്ടിലിരുന്ന് വേട്ടയാടുമെന്നും പാഠം പഠിപ്പിക്കുമെന്നുമുള്ള വിവാദ പരാമർശങ്ങളുമായി തൃണമൂൽ നേതാവ്. തൃണമൂൽ നേതാവും ഫരാക്ക എം.എൽ.എയുമായ മുനീറുൽ ഇസ്‍ലാമാണ് വിവാദത്തിന് തീ കൊളുത്തിയത്.
കേന്ദ്ര സർക്കാരും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള ബംഗാൾ ഗവൺമെന്റും തമ്മിലുള്ള വടംവലി മുറുകുന്ന സാഹചര്യത്തിൽകൂടിയാണ് മുനീറുൽ ഇസ്‍ലാമിന്റെ പരാമർശങ്ങൾ. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഒരു റാലിയിൽ സംസാരിക്കവെയാണ് ഫരാക്ക എം.എൽ.എയുടെ പരാമാർശമുണ്ടായത്. മുമ്പ് ഫരാക്കയിലെ ബി.ഡി.ഒ ഓഫിസ് ആളുകളുമായി ചെന്ന് ആക്രമിച്ചെന്നും മുനീറുൽ ഇസ്‍ലാമിനെതിരെ ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.