തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി; നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവച്ചതിന്‍റെ കാരണം വ്യക്തമാക്കണം

ന്യൂഡൽഹി: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിഷ്ടത്തിന്റെ പേരിൽ അനുമതി നൽകാതിരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ബില്ലുകള്‍ തടഞ്ഞുവച്ചതിന്‍റെ യഥാർത്ഥ കാരണം വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി, ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് നടപടികള്‍ സ്വീകരിക്കുന്നുവെന്നും നിരീക്ഷിച്ചു. നാളെ വാദം കേള്‍ക്കുന്നതാണെന്നും കോടതി ഉന്നയിച്ച വിഷയങ്ങളിൽ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഒരു നിയമസഭ അംഗീകരിച്ച ബില്ല് തിരിച്ചയക്കുന്നതിനുള്ള കാരണങ്ങള്‍ ഗവര്‍ണര്‍ വ്യക്തമാക്കേണ്ടതല്ലേയെന്നും നിയമസഭ രണ്ടാമതും പാസാക്കിയ ബില്ല് ഗവര്‍ണര്‍ക്ക് രാഷ്ട്രപതിക്ക് അയക്കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു.

ഗവര്‍ണര്‍ക്ക് എല്ലാതരം ബില്ലുകളും രാഷ്ട്രപതിക്ക് അയക്കാന്‍ സാധിക്കുമോയെന്നും ബില്ലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാകുമോയെന്നും, പ്രസിഡന്റില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും നിയമസഭ രണ്ടാമതും പാസാക്കുന്ന ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണോയെന്നും കോടതി ചോദിച്ചു.

Tags:    
News Summary - why-tn-governor-unable-to-decide-on-bills-referring-them-to-president-we-want-to-know-supreme-court-hears-tamil-nadu-govts-pleas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.