ന്യൂഡൽഹി: ഈദ് ദിനത്തിൽ മുസ്ലിം വിഭാഗത്തിന് നേരെ ആക്രമണം നടത്തണമെന്ന് ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായി ആഹ്വാനം പ്രചരിക്കുന്നത് ആശങ്കജനകമാണെന്നും ആഘോഷം സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ആഭ്യന്തര മന്ത്രിയുടെ ഭാഗത്തു നിന്നും അടിയന്തര ഇടപെടലുകൾ ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് അഡ്വ.ഹാരിസ് ബീരാൻ എം.പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു.
ഉത്തംനഗർ, ഹസ്ത്സാൽ മേഖലകളിലെ ജെ.ജെ കോളനിയിൽ മാർച്ച് എട്ടിന് ഹോളി ദിനത്തിലുണ്ടായ സംഘർഷങ്ങൾക്കുശേഷം പ്രദേശത്ത് നിലനിൽക്കുന്ന സംഘർഷാവസ്ഥ പരിഗണിച്ച് വരാനിരിക്കുന്ന പെരുന്നാൾ ദിനത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമോ എന്ന് ഒരു വിഭാഗം ജനങ്ങൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.
ഭയാശങ്കകൾ അകറ്റുന്നതിനായി ബന്ധപ്പെട്ട നിയമപാലകർക്ക് കൃത്യമായ നിർദേശം നൽകണമെന്ന് കത്തിൽ അഭ്യർഥിച്ചു. ഡൽഹിയിലെ ക്രമസമാധാന നില കാത്തുസൂക്ഷിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മുൻഗണന നൽകണമെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.