'എന്തുകൊണ്ട്​ ക്ഷേത്രങ്ങൾ തുറക്കുന്നില്ല'; മഹാരാഷ്​ട്ര സർക്കാറിനെതിരെ അണ്ണാ ഹസാരെ സമരത്തിന്​

മുംബൈ: മഹാരാഷ്​ട്രയിൽ ക്ഷേത്രങ്ങൾ തുറക്കണമെന്ന്​ ആവശ്യപ്പെട്ട്​ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ സമരത്തിന്​ ഒരുങ്ങുന്നു. മദ്യ ഷാപ്പുകൾ തുറന്നിട്ടും എന്തുകൊണ്ടാണ്​ ക്ഷേത്രങ്ങൾ തുറക്കാത്തതെന്ന്​ അണ്ണാ ഹസാരെ ചോദിച്ചു.

അഹ്​മദ്​ നഗർ ജില്ലയിലെ സിദ്ദി ഗ്രാമത്തിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ഹസാരെ. ''എന്തുകൊണ്ടാണ്​ സംസ്ഥാന സർക്കാർ ക്ഷേത്രങ്ങൾ തുറക്കാത്തത്​?. ആളുകൾക്ക്​ ക്ഷേത്രങ്ങൾ തുറന്നുനൽകുന്നതിൽ എന്ത്​ അപകടമാണുള്ളത്​?. കോവിഡാണ്​ കാരണമെങ്കിൽ മദ്യഷാപ്പുകൾക്ക്​ മുന്നിൽ വലിയ വരികൾ ഉണ്ടല്ലോ'' -ഹസാരെ പറഞ്ഞു.

ക്ഷേത്രങ്ങൾ തുറക്കണമന്ന്​ ആവശ്യപ്പെട്ടുള്ള സമരത്തിന്​ താൻ കൂടെയുണ്ടാകുമെന്നും ഹസാരെ കൂട്ടിച്ചേർത്തു. മഹാരാഷ്​ട്രയിലെ ഉദ്ധവ്​ സർക്കാർ ക്ഷേത്രങ്ങൾ തുറന്നു നൽകണമെന്ന്​ പ്രതിപക്ഷമായWhy temples not reopened in Maharashtra? asks Anna Hazare; assures support for protest ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഹസാരെയും രംഗത്തെത്തുന്നത്​. മഹാരാഷ്​ട്രയിൽ ശനിയാഴ്ച 4,831 കേസുകളും 126 മരണങ്ങളുമാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.