ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്ന നവംബർ 17ന് മുമ്പ് ബാബരി ഭൂമി കേസിൽ വിധി പ്രസ്ത ാവിക്കുമെന്ന് വ്യക്തമായിരുന്നു. എന്നാൽ, നവംബർ ഒമ്പത് ശനിയാഴ്ച വിധി പ്രഖ്യാപിക്കുമെന്ന വിവരം തീർത്തും അപ്രതീക ്ഷിതവുമായി. പ്രവൃത്തിദിനമല്ലാത്ത ശനിയാഴ്ച കോടതി തുറന്ന് വിധി പ്രസ്താവിക്കാൻ ചീഫ് ജ സ്റ്റിസ് രഞ്ജൻ ഗൊഗോയി തീരുമാനിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് വിരമിക്കുന്ന നവംബർ 17 ഞായ റാഴ്ചയായതിനാൽ അന്ന് വിധി പറയാനുള്ള സാധ്യതയുണ്ടായിരുന്നില്ല. വിരമിക്കുന്ന ദിവസം സുപ്രധാന വിധി പ്രഖ്യാപിക്കു ന്ന പതിവുമില്ല. നവംബർ 16 ശനിയാഴ്ചയായതിനാൽ അന്നും വിധി വരാൻ സാധ്യത കൽപിച്ചിരുന്നില്ല.
നവംബർ 15 വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പദവിയിലിരിക്കുന്ന അവസാന പ്രവൃത്തി ദിവസം. അതിനാൽ നവംബർ 14നോ 15നോ വിധി വന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
സാധാരണഗതിയിൽ വിധി വന്നതിന്‍റെ തൊട്ടടുത്ത ദിവസം പുനപരിശോധന ഹരജി സമർപ്പിക്കാൻ അവസരമുണ്ട്. ചിലപ്പോൾ ഇത് ഒന്നിലേറെ ദിവസം നീളാനും സാധ്യതയുണ്ട്. എന്നിരുന്നാലും, നവംബർ 14ന് മുമ്പായി വിധി വന്നേക്കുമെന്ന സൂചന സുപ്രീംകോടതിയോ സർക്കാറോ നൽകിയിരുന്നില്ല.
അപ്രതീക്ഷിതമായാണ് വെള്ളിയാഴ്ച രാത്രി വിധി പ്രഖ്യാപനം സംബന്ധിച്ച വിവരം സുപ്രീംകോടതി നൽകുന്നത്. വിധിക്ക് മുന്നോടിയായി ഊഹോപോഹങ്ങളും സമൂഹവിരുദ്ധ പ്രവർത്തനങ്ങളും തടയുക കൂടി ലക്ഷ്യമിട്ടാണ് പെട്ടെന്നുണ്ടായ പ്രഖ്യാപനം. ഇത്തരക്കാർക്ക് കൂടുതൽ സമയം നൽകാതിരിക്കുകയായിരുന്നു തീരുമാനത്തിന് പിന്നിൽ.
അതേസമയം, ഉത്തർപ്രദേശിലും രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലും കനത്ത സുരക്ഷ തന്നെ ഏതാനും ദിവസങ്ങൾക്ക് മുമ്പേ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. വിധിയുടെ മുെന്നാരുക്കമായി ഉത്തർപ്രദേശ് സർക്കാറിെൻറ ഉന്നത ഉദ്യോഗസ്ഥരുമായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.