ഹാഥ്​റസിൽ പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ അമിത്​ ഷാ എവിടെയായിരുന്നു -മമത ബാനർജി

കൊൽക്കത്ത: ബി.ജെ.പി പ്രവർത്തകന്‍റെ മാതാവ്​ മരിച്ച സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനമുന്നയിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാക്ക്​ മറുപടിയുമായി മുഖ്യമ​ന്ത്രി മമത ബാനർജി. ഉത്തർപ്രദേശിലെ ഹാഥ്​റസ്​ സംഭവം നടന്നപ്പോൾ ആഭ്യന്തര മന്ത്രി എവിടെയായിരുന്നുവെന്നായിരുന്നു മമതയുടെ ചോദ്യം. സ്​ത്രീകൾക്കെതിരായ അതിക്രമങ്ങളെ അംഗീകരിക്കില്ലെന്ന്​ പറഞ്ഞ മമത, 85കാരിയായ ശോവ മജൂംദാറിന്‍റെ മരണത്തിന്‍റെ യഥാർഥ കാരണം വ്യക്തമല്ലെന്നും പറഞ്ഞു.

'എങ്ങനെയാണ്​ ആ സഹോദരി മരിച്ചതെന്ന്​ വ്യക്തമല്ല. സ്​ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുകയുമില്ല. എന്‍റെ സഹോദരിമാർക്കും അമ്മമാർക്കും നേരെ നടക്കുന്ന അക്രമത്തെ ഒരിക്കലും പിന്തുണക്കില്ല. പക്ഷേ ബി.ജെ.പി ഇതിനെ രാഷ്​ട്രീയമായി കാണുന്നു. ബംഗാളിൽ എന്താണ്​ നടക്കുന്നതെന്ന്​ അമിത്​ ഷാ ട്വീറ്റ്​ ചെയ്​തു ചോദിച്ചു. എന്നാൽ ഉത്തർപ്രദേശി​െല ഹാഥ്​റസിൽ ഒരു​ പെൺകുട്ടി ക്രൂരമായി ബലാത്സംഗത്തിന്​ ഇരയായി കൊല്ലപ്പെട്ടപ്പോൾ അമിത്​ ഷാ എന്തുകൊണ്ട്​ മൗനം പാലിച്ചു' -മമത ബാനർജി ചോദിച്ചു.

ബി.ജെ.പി പ്രവർത്തകന്‍റെ മാതാവ്​ 85കാരിയായ ശോവ മജൂംദാറാണ്​ കഴിഞ്ഞ ദിവസം മരിച്ചത്​. തൃണമൂൽ പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നാണ്​ വൃദ്ധ മരിച്ചതെന്നാണ്​ ബി.ജെ.പിയുടെ ആരോപണം. മജൂംദാർ കുടുംബത്തിനേ​റ്റ മുറിവും ​േവദനയും മമതയെ ദീർഘകാലം പിന്തുടരുമെന്ന്​ അമിത്​ ഷാ പറഞ്ഞു. 'ബംഗാളിന്‍റെ മകൾ ശോവ മജൂംദാറിനെ തൃണമൂൽ ​ഗുണ്ടകൾ ക്രൂരമായി മർദിച്ചത്​ അതീവ വേദനയുണ്ടാക്കുന്നു. അവരുടെ കുടുംബത്തിന്‍റെ വേദനയും മുറിവുകളും ദീർഘകാലം മമതയെ പിന്തുടരും. അക്രമരഹിതമായ നാളേക്ക്​ വേണ്ടി ബംഗാൾ പോരാടും. നമ്മുടെ സഹോദരിമാർക്കും അമ്മമാർക്കും സുരക്ഷിതമായ സംസ്​ഥാനത്തിനുവേണ്ടി ബംഗാൾ പോരാടും' -അമിത്​ ഷാ പറഞ്ഞു.

ബി.ജെ.പി പ്രവർത്തകന്‍റെ മാതാവായതിനാലാണ്​ ശോവ മജൂംദാറിന്‍റെ ജീവൻ നഷ്​ടമായതെന്നായിരുന്നു ജെ.പി നഡ്ഡയുടെ പ്രതികരണം. 

Tags:    
News Summary - why home minister silent during the Hathras case Mamata Banerjee hit back at Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.