പാക്​ അനുകൂലിയെങ്കിൽ മോദി തനിക്ക്​ പത്​മവിഭൂഷൺ നൽകിയതെന്തിന്​? -ശരത്​ പവാർ

മുംബൈ: രാഷ്ട്രീയ നേതാക്കളെ പാക്​ അനുകൂലികളായി മുദ്രകുത്തി ഇല്ലാതാക്കുകയാണ് ബി.ജെ.പിയുടെ ശ്രമമെന്ന് എൻ.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. ​പ്രധാനമന്ത്രിയുടെ ഓഫീസി​​െൻറ അന്തസ്​ കാത്തുസൂക്ഷിക്കുന്നതിൽ നരേന്ദ്രമോദി പരാജയപ്പെട്ടു. ​വളരെ പ്രധാനപ്പെട്ടതും കൃത്യമായതുമായ വിവരങ്ങൾ നൽകുന്ന സ്ഥാപനമാണ്​ പ്രധാനമന്ത്രിയുടെ ഓഫീസ്​. എന്നാൽ താനാണ്​ ഏറ്റവും വലിയ സ്ഥാപനമെന്ന നിലയിലാണ്​ മോദി മുന്നോട്ടുപോകുന്നതെന്നും ശരത്​ പവാർ ആരോപിച്ചു​.

പാക്​ അനുകൂലി എന്നതാണ്​ തനിക്കെതിരായ മോദിയുടെ പരാമർശം. താൻ പാക്​ അനുകൂലിയാണെങ്കിൽ ബി.ജെ.പി സർക്കാർ എന്തിനാണ്​ തനിക്ക്​ പത്​മവിഭൂഷൺ നൽകിയത്​. രാജ്യത്തെ സേവിച്ചതിനാണ്​ തനിക്ക്​ രണ്ടാമത്തെ പ​രമോന്നത ബഹുമതിയായ പത്​മവിഭൂഷൺ സമ്മാനിച്ചത്​. എന്നാൽ അതേ സർക്കാറി​​െൻറ പ്രധാനമന്ത്രി താൻ പാക്​ അനുകൂലിയാണെന്ന്​ മുദ്രകുത്തുന്നത്​ ശരിയായ നിലപാടല്ലെന്നും പവാർ വിമർശിച്ചു.

പാകിസ്​താനിലെ നേതാക്കൾ മാത്രമാണ്​ ഇന്ത്യ വിരുദ്ധ നിലപാടെടുക്കുന്നതെന്ന പവാറി​​െൻറ പരാമർശമാണ്​ ബി.ജെ.പി വിവാദമാക്കിയത്​.

Tags:    
News Summary - Why Did the BJP Govt Give Me Padma Vibhushan If I'm Pro-Pakistan': Sharad Pawar - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.