ബോഗിബീൽ പാലം ഉദ്​ഘാടനത്തിന്​ ക്ഷണിക്കാത്തതിൽ നിരാശയുണ്ട്​ -ദേവഗൗഡ

ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ റെയിൽ റോഡ്​ പാലമായ അസമിലെ ബോഗിബീൽ പാലത്തി​​​െൻറ ഉദ്​ഘാടനത്തിന്​ തന്നെ ക്ഷ ണിക്കാത്തതിൽ വിഷമമുണ്ടെന്ന്​ മുൻപ്രധാനമന്ത്രി എച്ച്​.ഡി ദേവഗൗഡ. 5900 കോടി രൂപ ചെലവിൽ ബ്രഹ്​മപുത്ര നദിക്ക്​​ കു റകെ നിർമിച്ച 4.9 കിലോമീറ്റർ ദൂരമുള്ള പാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്​ ഉദ്​ഘാടനം ചെയ്​തത്​.1997ൽ പ്രധാനമന് ത്രിയായിരിക്കെ ദേവഗൗഡയാണ്​ പാലത്തിന്​ തറക്കല്ലിട്ടത്​.

കശ്​മീരി​ലേക്കുള്ള റെയിൽ പാത, ഡൽഹി മെട്രോ, ബോഗിബീൽ റെയിൽ റോഡ്​ പാലം എന്നിവ താൻ പ്രധാനമന്ത്രിയായിരിക്കു​േമ്പാൾ അംഗീകരിച്ച പദ്ധതികളാണ്​. എല്ലാ പദ്ധതികൾക്കും 100 കോടി രൂപ വീതം അനുവദിക്കുകയും തറക്കല്ലിടുകയും ചെയ്​തു. ജനങ്ങൾ ഇന്ന്​ അതെല്ലാം മറന്നിരിക്കുന്നുവെന്നും ദേവഗൗഡ പറഞ്ഞു.

പാലത്തി​​​െൻറ ഉദ്​ഘാടനത്തിന്​ ക്ഷണം ലഭിച്ചിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​, ‘അയ്യോ രാമ, എന്നെ ആര്​ ഒാർക്കാനാണ്​? ചില മാധ്യമങ്ങളിൽ അതേകുറിച്ച്​ സൂചനയുണ്ടായിരുന്നു’ - എന്നായിരുന്നു അദ്ദേഹത്തി​​​െൻറ മറുപടി.

ദേമാജി-ദിബ്രുഗഢ് ജില്ലകളെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം അരുണാചല്‍ പ്രദേശ്- അസം യാത്ര എളുപ്പത്തിലാക്കും. ഈ പാലം വന്നതോടെ 140 കിലോമീറ്റർ ദൂരം (നാല് മണിക്കൂർ) യാത്ര ഇനി 4.94 കിലോമീറ്ററായി ചുരുങ്ങും. ഡൽഹിയിൽ നിന്ന് ദിബ്രുഗഡിലേക്കുള്ള ട്രെയിൻ യാത്ര ഇനി മൂന്ന് മണിക്കൂർ കുറയും. മൂന്ന് വരി റോഡ് മുകളിലും താഴെ ഇരട്ട റെയില്‍ പാതാണ്​ പാലം. ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ റെയിൽ- റോഡ് കൂടിയാണ് ഈ പാലം.

Tags:    
News Summary - "Who'll Remember Me?" Deve Gowda On assam Bridge Launch - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.