ജനീവ: കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ 63 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ഡെൽറ്റയേക്കാൾ വേഗത്തിലാണ് ഒമിക്രോൺ പടർന്നുപിടിക്കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ഡിസംബർ ഒമ്പതുവരെയുള്ള കണക്കനുസരിച്ച് 63 രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി കണ്ടെത്തി. നിലവിൽ ലഭ്യമായ കണക്കുകൾ പരിശോധിക്കുേമ്പാൾ സാമൂഹിക വ്യാപന തോത് ഒമിക്രോണിന് ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതലാണെന്ന് അനുമാനിക്കാം -ലോകാരോഗ്യ സംഘടന അറിയിച്ചു.
ഒമിക്രോൺ വകേഭദം വാക്സിനുകളുടെ ഫലപ്രാപ്തി കുറച്ചേക്കാമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഡെൽറ്റേയക്കാൾ അപകടകാരിയല്ലെന്നും വ്യക്തമാക്കിയിരുന്നു.
നവംബർ 24നാണ് ബി.1.1.529 വകഭേദം ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിച്ചു. ഇന്ത്യയിൽ ഇതുവരെ 41 പേർക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.