'ഈ വിധി ആരാണ് ഡ്രാഫ്റ്റ് ചെയ്തത്'; മുഹമ്മദ് സുബൈറി​ന്റെ ജാമ്യാപേക്ഷയിലെ വിധിയിൽ വിമർശനവുമായി ദ്വിഗ്‍വിജയ് സിങ്

ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യപേക്ഷയിലെ വിധിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ദ്വിഗ്‍വിജയ് സിങ്. വിധിയെ സംബന്ധിച്ച് വളരെ സാധുവായ ചോദ്യമുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഈ വിധി ആരാണ് ഡ്രാഫ്റ്റ് ചെയ്തതെന്ന ചോദ്യമാണ് നീതിപീഠത്തോട് ഉന്നയിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കോടതി ഔദ്യോഗികമായി ജാമ്യാപേക്ഷയിൽ വിധിപ്രസ്താവം നടത്തുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങൾ സുബൈറിന് ജാമ്യം നിഷേധിച്ചുവെന്ന വാർത്ത റിപ്പോർട്ട് ചെയ്തതിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ചെന്ന വാർത്ത തള്ളി സുബൈറിന്റെ അഭിഭാഷകനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജാ​മ്യാപക്ഷേയിൽ വിധി വരാനിരിക്കയായിരുന്നു പ്രതികരണം. പൊലീസ് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അഭിഭാഷകൻ ആരോപിച്ചിരുന്നു.

ജഡ്ജി ഉത്തരവിടും മുമ്പേ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ നിയമവാഴ്ചയുടെ സ്ഥിതി വ്യക്തമാക്കുന്ന സംഭവമാണിതെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു.

Tags:    
News Summary - 'Who drafted this judgment'; Dwigvijay Singh criticizes Muhammad Zubair's bail plea verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.