ആരാണ്​ നിഹാങ്കുകൾ? അരുംകൊലയിൽ നടുങ്ങി കർഷക സമര ഭൂമി

ഛണ്ഡീഗഡ്​: കർഷക സമരഭൂമിയിലെ 35കാരനായ യുവാവിന്‍റെ ക്രൂര കൊലപാതകം മനസാക്ഷിയെ മരവിപ്പിക്ക​​ുന്നതായിരുന്നു. പ്രക്ഷോഭം തുടരുന്ന സിംഘു അതിർത്തിയിൽ 35കാരനായ ലഖ്​ബീർ സിങ്ങിന്‍റെ കൈകാലുകൾ വെട്ടിമാറ്റിയശേഷം ബാരിക്കേഡിൽ കെട്ടിനിർത്തുകയായിരുന്നു. രക്തം വാർന്നായിരുന്നു മരണം.

കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത്​ സിഖ്​ മതക്കാരിലെ നിഹാങ്ക്​ ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു. കൊലപാതകത്തി​േന്‍റതെന്ന രീതിയിൽ നിരവധി വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സിഖുകാരുടെ പുണ്യ ഗ്രന്ഥത്തെ യുവാവ്​ അപമാനിച്ചുവെന്ന്​ ആരോപിച്ചായിരുന്നു കൊലപാതകം. വെള്ളിയാഴ്ച രാവിലൊണ്​ ലഖ്​ബീർ സിങ്ങിന്‍റെ മൃതദേഹം കണ്ടുകിട്ടിയത്​.

സിഖ്​ സമുദായത്തിലെ തീവ്ര നിലപാടുകാരായ വിഭാഗമാണ്​ നിഹാങ്ക്​. ഖൽസ പെരുമാറ്റചട്ടം കർശനമായി ഇവർ പാലി​ച്ചുപോരുന്നു. ആരോടും യാതൊരു വിധേയത്വവും ഇവർ കാണിക്കാറില്ല.

ആരാണ്​ നിഹാങ്കുകൾ?

1699ൽ 10ാമത്തെ സിഖ്​ ഗുരുവായ ഗോബിന്ദ്​ സിങ്​ ഖൽസ രൂപീകരിച്ചപ്പോൾ സിഖ്​ പോരാളികളായി മാറിയവരാണ്​ നിഹാങ്കുകൾ. ഗുരുവിന്‍റെ ഇഷ്​ടപ്പെട്ട പോരാളികളാണ്​ ഇവരെന്ന്​ അവകാശപ്പെടുന്നു. ആറാമത്തെ ഗുരുവായ ഹർഗോബിന്ദിന്‍റെ അകാൽ സേനയിൽനിന്നാണ്​ നിഹാങ്കുകൾ രൂപപ്പെട്ടതെന്നും​ പറയുന്നു.

18ാം നൂറ്റാണ്ടിൽ സിഖ്​ മതത്തെ സംരക്ഷിച്ച്​ നിർത്തുന്നതിൽ ഇവർ മുഖ്യപങ്ക്​ വഹിച്ചിരുന്നതായാണ്​ രേഖകൾ. മഹാരാജ രജ്​ഞിത്​ സിങ്ങിന്‍റെ സേനയിൽ പ്രധാനസ്​ഥാനം ഇവർ അലങ്കരിച്ചിരുന്നതായും പറയുന്നു.

നീല വസ്​ത്രങ്ങൾ, അലങ്കരിച്ച തലപ്പാവ്​, കുതിരകൾ, ആയുധങ്ങൾ തുടങ്ങിയവ മറ്റുള്ളവരിൽനിന്ന്​ ഇവരെ വ്യത്യസ്​തമാക്കുന്നു. ആരാധനാലയങ്ങളിൽ നീലക്കൊടിയാണ്​ ഇവർ ഉയർത്തുക. കുതിരക്കും ആയുധങ്ങൾക്കും ഇവരുടെ ജീവിതത്തിൽ പ്ര​േത്യക സ്​ഥാനമുണ്ട്​. ചെറുപ്പം മുതൽ ആയോധന പരിശീലനം ഉൾപ്പെടെ ഇവർക്ക്​ ലഭ്യമാക്കും. ഇരുമ്പ്​ പാത്രങ്ങളിൽ മാത്രമാണ്​ ഇവർ ഭക്ഷണം കഴിക്കുക. നിർഭയർ എന്ന വിശേഷണമാണ്​ ഇവർക്ക്​ ഗുരു അർജൻ ദേവ്​ നൽകിയിരുന്നത്​.

2020 ഏപ്രിലിൽ രാജ്യത്ത്​ കോവിഡ്​ 19നെ തുടർന്ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പാട്യാലയിൽ സബ്​ ഇൻസ്​പെക്​ടറുടെ കൈ വെട്ടിയ കേസിൽ നിഹാങ്കുകളുടെ സംഘമായിരുന്നു. കർഫ്യൂ പ്രഖ്യാപിച്ചതിനാൽ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന്​ പറഞ്ഞതോടെ എസ്​.ഐയെ ആക്രമിക്കുകയായിരുന്നു. കർഷക പ്രക്ഷോഭത്തിന്‍റെ തുടക്കത്തിൽ നിഹാങ്കുകൾ ശ്രദ്ധ​ാകേന്ദ്രങ്ങളായിരുന്നു. 

Tags:    
News Summary - Who are Nihang Sikhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.