വൈറ്റ് ഹെല്‍മറ്റ് പ്രവര്‍ത്തകര്‍ക്ക് ഓസ്കര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസ

ഡമസ്കസ്: സിറിയയിലെ യുദ്ധരംഗത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തരായ ‘വൈറ്റ് ഹെല്‍മറ്റ്’ പ്രവര്‍ത്തകര്‍ക്ക് അടുത്തയാഴ്ച നടക്കുന്ന ഓസ്കര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസ ലഭിച്ചു. ഇവര്‍ നിര്‍മിച്ച ഡോക്യുമെന്‍ററി ഓസ്കറിന് നോമിനേറ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. നേരത്തേ അമേരിക്കയില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കൊണ്ടുവന്ന യാത്രവിലക്ക് ഇവരുടെ പങ്കാളിത്തത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.

എന്നാല്‍, കോടതി ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് വിസ ലഭിച്ചത്. സംഘടനയുടെ തലവന്‍ റായിദ് സാലിഹ്, ഛായാഗ്രാഹകന്‍ ഖാലിദ് ഖാത്തിബ് എന്നിവരാണ് ഈ മാസം 26ന് ലോസ്ആഞ്ജലസില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുക. എന്നാല്‍, ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും തങ്ങള്‍ വിമാനത്താവളത്തിലോ അതിര്‍ത്തിയിലോ തടയപ്പെടാന്‍ ആഗ്രഹിക്കുന്നില്ളെന്നും സാലിഹ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - white helmet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.