ബംഗളൂരു: രാമക്ഷേത്ര വിഷയത്തിൽ ബി.ജെ.പിയെ കടന്നാക്രമിച്ച് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. വർഷങ്ങൾ കഴിഞ്ഞിട്ടും രാമക്ഷേത്രം പണിയാത്ത ബി.ജെ.പി നിലപാടിനെയാണ് കുമാരസ്വാമി നിയമസഭയിൽ ചോദ്യം ചെയ്തത്. പദയാത്ര നടത്തി രാമക്ഷേത്രം പണിയുമെന്ന് ബി.ജെ.പി പറയും. എന്നിട്ട് കല്ലുകളും പണവും ശേഖരിക്കും. പിന്നീട് കല്ലുകൾ വലിച്ചെറിഞ്ഞ് പണം ബി.ജെ.പി നേതാക്കൾ സ്വന്തം പോക്കറ്റിലാക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
1999ന് ശേഷം രണ്ട് തവണ ബി.ജെ.പി അധികാരത്തിലെത്തിയിട്ടുണ്ട്. രണ്ട് തവണയും രാമക്ഷേത്രം നിർമിക്കുന്നതിനുള്ള ഒരു പ്രവർത്തനവും അവരിൽ നിന്ന് ഉണ്ടായില്ലെന്ന് കുമാരസ്വാമി ചൂണ്ടിക്കാട്ടി. എന്നാൽ, 2006ൽ ബി.ജെ.പിയുമായി ജനതാദൾ സഖ്യമുണ്ടാക്കിയതിനെ ഒാർമിപ്പിച്ചായിരുന്നു കുമാരസ്വാമിയുടെ ആരോപണങ്ങൾക്ക് കർണാടകയിലെ ബി.ജെ.പി എം.എൽ.സി പ്രതിരോധം തീർത്തത്.
അതേ സമയം, രാമക്ഷേത്രത്തിനായി ശേഖരിച്ച കല്ലുകെള സംബന്ധിച്ച പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പിൻവലിക്കാൻ തയാറാണ്. പക്ഷേ ക്ഷേത്ര നിർമാണത്തിനായി പിരിച്ചെടുത്ത പണം എവിടെ പോയെന്ന് ബി.ജെ.പി വ്യക്തമാക്കണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.