ജെ.പി. നദ്ദ
Posted On
date_range Updated On
date_range ലോകം മോദിയെ വാഴ്ത്തുമ്പോൾ കോൺഗ്രസിന് വയറുവേദന -ജെ.പി. നഡ്ഡ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മറ്റുള്ളവർ പ്രശംസിക്കുമ്പോൾ കോൺഗ്രസിന് വയറുവേദന വരുന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. രാജസ്ഥാനിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ലോകം മുഴുവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾക്ക് വയറുവേദന വരും. അവർ മോദിയെ കള്ളനെന്നും വിഷമെന്നും ചായക്കടക്കാരൻ എന്നും വിളിക്കുകയാണ്" -അദ്ദേഹം പറഞ്ഞു.
രാജസ്ഥാൻ സർക്കാറിനെയും ചടങ്ങിൽ നഡ്ഡ വിമർശിച്ചു. കോൺഗ്രസിന്‍റെ രാജസ്ഥാനിലെ സർക്കാർ കഴുത്തറ്റം അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. മന്ത്രിസഭ എല്ലാ എം.എൽ.എമാർക്കും അഴിമതി നടത്താനുള്ള ലൈസൻസ് നൽകിയിരിക്കുകയാണെന്നും സംസ്ഥാനത്ത് ആകെ അഴിമതിയാണെന്നും നഡ്ഡ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.