‘‘മരുന്നു വാങ്ങി തിരിച്ചു വന്നപ്പോഴേക്കും അവൻ മരിച്ചിരുന്നു’’

ഖൊരക്​പൂർ: 10 ദിവസം മാത്രം പ്രായ തന്‍റെ മകനെ കൺകുളിർക്കെ കണ്ട്  ചുംബനവും നൽകിയാണ് ദീപക് ചന്ദ് മരുന്ന് വാങ്ങാനായി പോയത്. ഒരു പിതാവായതിന്‍റെ വലിയ ആഹ്ലാദത്തിലായിരുന്നു അദ്ദേഹം ആശുപത്രി മുറിയിൽ നിന്നിറങ്ങിയത്. ദീപക്​ ചന്ദ്​ അരമണിക്കൂറിനുള്ളിൽ തിരിച്ചു വന്ന​േപ്പാൾ കണ്ടത്​ തണുത്തു മരവിച്ചു കിടക്കുന്ന ത​​െൻറ കുഞ്ഞിനെയായിരുന്നു. കുഞ്ഞ്​ മരിച്ചുവെന്ന്​ ഒരു ബുദ്ധിമുട്ടുമില്ലാതെയാണ്​ ഡോക്​ടർമാർ തന്നോട് പറഞ്ഞത്​.  ഇത്രപെ​െട്ടന്ന്​ അവൻ എങ്ങിനെ മരിച്ചുവെന്ന്​  മനസിലാകുന്നില്ലെന്ന് നിറകണ്ണോടെ ദീപക്​ ചന്ദ്​​ ചോദിച്ചു.  

ഒാക്​സിജൻ ലഭിക്കാത്തതിനെ തുടർന്ന്​ ​ ഖൊരക്​പൂർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ 62 കുട്ടികളാണ്​ അഞ്ചു ദിവസത്തിനിടെ മരിച്ചത്​. ആശുപത്രിയിലാകെ രക്ഷിതാക്കളുടെ നെഞ്ചു പിളരുന്ന നിലവളിയാണ് മുഴങ്ങുന്നത്. കുഞ്ഞുങ്ങളുടെ മൃതശരീരം നെഞ്ചോട്​ ചേർത്ത്​ കരയുന്ന രക്ഷിതാക്കളെ കണ്ട് വിഷമിക്കുകയാണ് നാട്ടുകാർ. 

ആശുപത്രിയിൽ ഒാക്​സിജൻ ഇല്ലാത്തതിനാൽ കുട്ടികൾ മരിക്കുന്നു​െവന്ന വാർത്ത രാവിലെ മുതൽ ഞങ്ങളും കേട്ടിരുന്നു​. ഇതിനുത്തരവാദികൾ ആശുപത്രി അധികൃതരാണെന്നും കുഞ്ഞി​െന നഷ്​ടപ്പെട്ട സരോജ്​ ദേവി ആരോപിച്ചു. സരോജ്​ ദേവിയുടെ മകൾ ഏഴുവയസുകാരി ജ്യോതി​യെ പനിയും ഛർദ്ദിയും ബാധിച്ചാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്​. 

ഡോക്​ടർമാർ അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയുമായും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.  മരുന്നുകൾ 90 ശതമാനവും പുറത്തു നിന്ന്​ വാങ്ങേണ്ടിവരുന്നുവെന്നും ആശുപത്രി ജീവനക്കാർ രോഗികളുടെ പ്രശ്​നങ്ങൾ കേർക്കാൻ തയാറാകുന്നില്ലെന്നും രോഗികളുടെ ബന്ധുക്കൾ പരാതി പറയുന്നു.

ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കാണാൻ തങ്ങളെ ഡോക്​ടർമാർ അനുവദിക്കുന്നില്ലെന്ന പരാതിയുമായി മുഹമ്മദ്​ സാഹിദ്​^ അമീറ ദമ്പതികൾ രംഗത്തെത്തി. പനി ബാധിച്ച്​ ചികിത്​സിയിലുള്ള കുഞ്ഞിനു വേണ്ടി ദൈവത്തോട്​ പ്രാർഥിക്കാനാണ്​ ഡോക്​ടർമാർ പറയുന്നതെന്ന്​ സാഹിദ്​ ആരോപിച്ചു. 

ഇതിനിടെ ആശുപത്രിയിൽ ഒാക്​സിജൻ സിലിണ്ടറുകൾ എത്തിച്ചു. ജില്ലാ മജിസ്ട്രേട്ട് രാജീവ് റൗതേല ആണ് 48 മണിക്കൂറിനിടെ 30 കുട്ടികൾ മരിച്ച കാര്യം പുറത്തുവിട്ടത്.അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ്ങിനെയും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി അശുതോഷ് ടെൻഡനെയും വിളിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം സംഘം ആശുപത്രി സന്ദർശിക്കും. യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലമാണു ഗോരഖ്പുർ. 


 

Tags:    
News Summary - when I returned with medicine my 10-day-old son was dead -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.