മഹാരാഷ്ട്ര: വാട്സ്ആപ്പിൽ കമ്പനി ഡയറക്ടറെന്ന വ്യാജേന സന്ദേശം നൽകി രണ്ടു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. മുംബൈയിലെ കമ്പനിയിലെ സീനിയർ അക്കൗണ്ടന്റിനാണ് സന്ദേശം ലഭിച്ചത്.
താൻ ഒരു മീറ്റിങ്ങിലാണെന്നും ഒരു പ്രോജക്റ്റിനായി 1.95 കോടി രൂപ അടിയന്തരമായി കൈമാറണമെന്നും കമ്പനി ഡയറക്ടറുടെ ഡി.പി (ഡിസ്‍പ്ലേ പിക്ചർ) വെച്ച നമ്പറിൽനിന്ന് വാട്സ്ആപ്പ് സന്ദേശം ലഭിക്കുകയായിരുന്നു. ഇത് തന്റെ പുതിയ വാട്‌സ്ആപ്പ് നമ്പറാണെന്നാണ് തട്ടിപ്പുകാരൻ അക്കൗണ്ടന്റിനോട് പറഞ്ഞത്.
തുടർന്ന് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലെ ബാക്കി തുകയെ കുറിച്ച് അന്വേഷിച്ചു. കമ്പനിയുടെ ഡയറക്ടർ മുംബൈയിൽ മീറ്റിങ്ങിന് പോയതായി പരാതിക്കാരന് അറിയാമായിരുന്നു. അക്കൗണ്ടന്റ് 1.95 കോടി രൂപ ബാങ്ക് തട്ടിപ്പുകാരൻ പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.
അതിന്റെ വിശദാംശങ്ങൾ പ്രതിക്കു നൽകുകയും ചെയ്തു. 54കാരനായ നാഗ്പൂർ സ്വദേശിയായ സീനിയർ അക്കൗണ്ടന്റാണ് പരാതിക്കാരനെന്ന് പൊലീസ് പറഞ്ഞു. പണം കൈമാറിയ വിവരം മറ്റൊരു ഡയറക്ടറോട് പങ്കുവെച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഐ.ടി നിയമത്തിലെ സെക്ഷൻ 318, 319, 66 സി, 66 ഡി എന്നീ വകുപ്പുകൾ പ്രകാരമാണ് സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.