ഓരോ സോണിലേയും ഇളവുകൾ; കേന്ദ്രസർക്കാർ മാർഗനിർദേശം പുറത്തിറക്കി

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ ഏർപ്പെടുത്തിയ ലോക്​ഡൗൺ രണ്ടാഴ്​ചത്തേക്ക്​ കൂടി നീട്ടിയ സാഹചര്യത്തിൽ വിവിധ സോണുകളിലെ ഇളവുകളെ കുറിച്ച്​ കേന്ദ്രസർക്കാർ പുതിയ മാനദണ്ഡം പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടൽ, റസ്​റ്ററൻറുകൾ, സിനിമശാലകൾ, മാളുകൾ, ജിംനേഷ്യം, സ്​പോർട്​സ്​ കോംപ്ലക്​സ്​ എന്നിവയുടെ പ്രവർത്തനത്തിന്​ എല്ലാ സോണുകളിലും വിലക്ക്​ തുടരും. സാമൂഹിക, രാഷ്​ട്രീയ, സാംസ്​കാരകമായ കൂടിചേരലിനും വിലക്കുണ്ടാവും. പൊതുഗതാഗതമുണ്ടാവില്ല. എന്നാൽ, എല്ലാ സോണുകളിലും കേന്ദ്രസർക്കാർ അനുവദിക്കുന്ന കാര്യങ്ങൾക്കായി റോഡ്​, റെയിൽ ഗതാഗതം അനുവദിക്കാം.

റെഡ്​സോൺ
കേന്ദ്രസർക്കാർ അനുവദിച്ച പ്രവർത്തനങ്ങൾക്കായി വാഹനങ്ങൾ ഉപയോഗിക്കാം. കാറുകളിൽ പരമാവധി രണ്ട്​ യാത്രക്കാർ മാത്രം. ഇരുചക്രവാഹനങ്ങളിൽ ഒരാൾക്ക്​ മാത്രമാണ്​ യാത്രാനുമതി. നഗരങ്ങളിലെ വ്യാപാര കേന്ദ്രങ്ങൾ, സെസ്​​, കയറ്റുമതി സ്ഥാപനങ്ങൾ, ഇൻഡസ്​ട്രിയൽ എസ്​റ്റേറ്റ്​, ഇൻഡസ്​ട്രിയൽ ടൗൺഷിപ്പ്​, അവശ്യവസ്​തുക്കളുടെ നിർമ്മാണം നടത്തുന്ന സ്ഥാപനങ്ങൾ, ഐ.ടി ഹാർഡ്​വെയർ, പാക്കേജിങ്​ മെറ്റിരിയൽ എന്നീ സ്ഥാപനങ്ങൾക്ക്​ സാമൂഹിക അകലം പാലിച്ച്​ പ്രവർത്താനാനുമതിയുണ്ട്​. 
നഗരപ്രദേശങ്ങളിലെ കൺസ്​ട്രക്ഷൻ സൈറ്റുകളിലെ തൊഴിലാളികളെ ഉപയോഗിച്ച്​ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താം. റെഡ്​സോണിൽ അവശ്യവസ്​തുക്കളുടെ ഇ-കോമഴ്​സ്​ വ്യാപാരവും അനുവദിക്കും. എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവർത്തിക്കാം. പക്ഷേ 33 ശതമാനം ജീവനക്കാർ മാത്രം. ആരോഗ്യം, സാമൂഹിക-കുടുംബക്ഷേമം, പൊലീസ്​, ജയിൽ, ഹോം ഗാർഡ്​, സിവിൽ ഡിഫൻസ്​, ഫയർഫോഴ്​സ്​ തുടങ്ങിയ അവശ്യ സർവീസുകൾ നിയന്ത്രങ്ങൾക്ക്​ വിധേയമായി പൂർണ ജീവനക്കാരുമായി പ്രവർത്തിക്കാം. 

ഓറഞ്ച്​​ സോൺ

റെഡ്​സോണിൽ നൽകിയ ഇളവുകൾക്ക്​ പുറമേ ഒരു ഡ്രൈവറും ഒരു യാത്രക്കാരനുമായി കാബുകൾക്കും ടാക്​സികൾക്കും ഓറഞ്ച്​ സോണിൽ പ്രവർത്തനാനുമതിയുണ്ട്​. കേന്ദ്രസർക്കാർ നിർദേശിച്ച കാര്യങ്ങൾക്കായി അന്തർജില്ലാ ഗതാഗതത്തിനും അനുമതിയുണ്ട്​. 

ഗ്രീൻസോൺ

50 ശതമാനം ആളുകളുമായി ബസ്​ യാത്ര അനുവദിക്കും. അതേസമയം രാജ്യത്ത്​ ചരക്ക്​ നീക്കത്തിന്​ തടസമുണ്ടാവില്ല.
 

Tags:    
News Summary - What's Allowed, What's Not as Per Revised Guidelines for Next 2 Weeks-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.