'കോൺഗ്രസിന് എന്താണ് വേണ്ടത്​'; ശശി തരൂരിനെ പിന്തുണച്ച് കിരൺ റിജിജ്ജു

ന്യൂഡൽഹി: മോദി സ്തുതിയിൽ ശശി തരൂരിനതി​രെ വലിയ വിമർശനം ഉയരുന്നതിനിടെ തിരുവനന്തപുരം എം.പിയെ പിന്തുണച്ച് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ കിരൺ റിജിജ്ജു. എക്സിലൂടെയാണ് തരൂരി​നെ വിമർശിച്ച കോൺഗ്രസ് പാർട്ടിക്കെതിരെ കേന്ദ്രമന്ത്രി രംഗത്തെത്തിയത്. എന്താണ് കോൺഗ്രസിന് വേണ്ടതെന്ന് എക്സിലെ കുറിപ്പിൽ കിരൺ റിജിജ്ജു ചോദിച്ചു. ഈ രാജ്യത്തെ കുറിച്ച് അവർക്ക് എന്ത് ചിന്തയാണ് ഉള്ളതെന്നും കിരൺ റിജിജ്ജു ചോദിച്ചു.

അതേസമയം, ഇക്കാര്യത്തിൽ വിശദീകരണവുമായി ശശി തരൂർ തന്നെ രംഗത്തെത്തി. വിമർശകർക്കും ട്രോളുകൾ ഉണ്ടാക്കുന്നവർക്കും തന്റെ വാക്കുകൾ വളച്ചൊടിക്കുന്നത് തുടരാം. അതിനെ താൻ പൂർണമായും സ്വാഗതം ചെയ്യുകയാണെന്ന് തരൂർ പറഞ്ഞു.പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയെ കുറിച്ച് മാത്രമാണ് താൻ സംസാരിച്ചത്. മുൻ യുദ്ധങ്ങളെ കുറിച്ചായിരുന്നില്ല പ്രതികരണം.

ഈയടുത്ത് നടന്ന പല ആക്രമണങ്ങളും താൻ പരാമർശവിധേയമാക്കി. നിയന്ത്രണരേഖയേയും അന്താരാഷ്ട്ര അതിർത്തിയേയും ബഹുമാനിക്കുന്നത് കൊണ്ടാണ് മുമ്പ് ഇതെല്ലാം ഭേദിച്ച് ആക്രമണം നടത്തുന്നതിൽ നിന്ന് ഇന്ത്യ​ പിൻവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഇ​ന്ത്യ​യെ ല​ക്ഷ്യ​മി​ടു​ന്ന ഭീ​ക​ര​ർ അ​തി​ന് വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് ഈ​യി​ടെ​യാ​യി മ​ന​സ്സി​ലാ​ക്കു​ന്നു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​രൂ​ർ പ​റ​ഞ്ഞ​ത്. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അ​ജ്മ​ൽ ക​സ​ബി​നെ പി​ടി​കൂ​ടി​യി​ട്ടും അ​യാ​ളു​​ടെ പാ​കി​സ്താ​നി​ലെ വി​ലാ​സം തി​രി​ച്ച​റി​ഞ്ഞി​ട്ടും ഒ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്ന് ത​രൂ​ർ പ​റ​ഞ്ഞു. പാ​കി​സ്താ​നി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് മും​ബൈ ആ​ക്ര​മ​ണ​ത്തി​ലെ ഭീ​ക​ര​ർ പ്ര​വ​ർ​ത്തി​ച്ച​ത് പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ഇ​ന്റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ൾ​ക്കും അ​റി​യാം. ഇ​തി​ൽ എ​ല്ലാ തെ​ളി​വു​ക​ളു​മു​ണ്ടാ​യി​ട്ടും ഒ​ന്നും സം​ഭ​വി​​ച്ചി​ല്ല.

എ​ന്നാ​ൽ, 2016ൽ ​നി​യ​ന്ത്ര​ണ​രേ​ഖ​ക്ക് അ​പ്പു​റം പോ​യി ഭീ​ക​ര​രു​​ടെ കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തു. ഇ​ത് മു​മ്പ് സം​ഭ​വി​ക്കാ​ത്ത​താ​ണ്. കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ​പോ​ലും ന​മ്മ​ൾ നി​യ​​ന്ത്ര​ണ​രേ​ഖ ക​ട​ന്നി​ട്ടി​ല്ല. 2019ൽ ​പു​ൽ​വാ​മ ആ​ക്ര​മ​ണ​മു​ണ്ടാ​യ​പ്പോ​ൾ ന​മ്മ​ൾ നി​യ​​ന്ത്ര​ണ​രേ​ഖ​യ​ല്ല, അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ത​ന്നെ ക​ട​ന്ന് ബാ​ലാ​കോ​ട്ടി​ലെ ഭീ​ക​ര​കേ​ന്ദ്രം ത​ക​ർ​ത്തു. ഇ​ത്ത​വ​ണ ന​മ്മ​ൾ ഇ​തി​ന് ര​ണ്ടി​നും അ​പ്പു​റം​പോ​യെന്ന് തരൂർ പറഞ്ഞിരുന്നു.

Tags:    
News Summary - What does Congress want, Kiren Rijiju backs Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.