അത് വിവാഹമോചനം ഒന്നുമല്ല; ധനുഷ്-ഐശ്വര്യ വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് ധനുഷിന്റെ പിതാവ്

സിനിമ പ്രേമികളെ ഞെട്ടിച്ച ഒരു വിവാഹമോചന വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തീവന്നത്. തമിഴിലെ പ്രമുഖ യുവ നടൻ ധനുഷും ഭാര്യയും സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്ത ധനുഷ് തന്നെയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു പ്രശസ്ത നടന്‍ ധനുഷും ഭാര്യ ഐശ്വര്യയും വേര്‍പിരിയല്‍ വാര്‍ത്ത പ്രഖ്യാപിച്ചത്.

നീണ്ട 18 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമായിരുന്നു ഇരുവരുടെയും പിരിയല്‍. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നുവെന്നും വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താന്‍ തീരുമാനിച്ചതായും ഇരുവരും സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. പിന്നീട് ധനുഷിന്‍റെയും ഐശ്വര്യയുടെയും ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നുമുണ്ടായില്ല.

ദിവസങ്ങൾക്ക് ശേഷം ധനുഷിന്റെ പിതാവ് തന്നെ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ധനുഷിന്‍റെ പിതാവ് കസ്തൂരി രാജ ഡൈയിലി തന്തി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹമോചന വാർത്ത നിഷേധിച്ചിരിക്കുന്നത്. ഇരുവർക്കും ഇടയിൽ ചെറിയ ചില അിപ്രായ വ്യത്യാസങ്ങൾ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തമിഴിലെ മറ്റ് മാധ്യമങ്ങളും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

'ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല. അവരിപ്പോള്‍ ഹൈദരാബാദിലാണ്. ഞാന്‍ രണ്ടുപേരെയും ഫോണില്‍ വിളിച്ച് അവരെ ഉപദേശിച്ചു. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നമാണ്'- കസ്തൂരിരാജ പറഞ്ഞു.

2004ലാണ് ധനുഷും രജനീകാന്തിന്‍റെ മകള്‍ ഐശ്വര്യയും വിവാഹിതരാകുന്നത്. സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്‍റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. ഐശ്വര്യയുടെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പിന്നീട് ധനുഷ് പറഞ്ഞിട്ടുണ്ട്. ആറു മാസത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹതിരാവുകയായിരുന്നു. പിന്നണി ഗായിക കൂടിയായ ഐശ്വര്യ ധനുഷും ശ്രുതി ഹാസനും അഭിനയിച്ച 3 എന്ന ചിത്രത്തിന്‍റെ സംവിധായിക കൂടിയാണ്.

Tags:    
News Summary - What Dhanush's Father Said About The Actor's Separation From Aishwaryaa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.