പശ്​ചിമബംഗാളിൽ ​വോ​െട്ടടുപ്പ്​ തടസപ്പെട്ട ബൂത്തുകളിൽ പോളിങ്​ പുരോഗമിക്കുന്നു

കൊൽക്കത്ത​: പശ്​ചിമബംഗാളിൽ അക്രമസംഭവങ്ങളെ തുടർന്ന്​ പോളിങ്​ തടസപ്പെട്ട രണ്ട്​ ബൂത്തുകളിൽ വോ​െട്ടടുപ്പ്​ പുരോഗമിക്കുന്നു. അംബികനഗറിലെ 79,80 ബൂത്തുകളിലാണ്​ റീ പോളിങ്​. കനത്ത സുരക്ഷയിലാണ്​ വോ​െട്ടടുപ്പ്​ പുരോഗമിക്കുന്നത്​.

പശ്​ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയേയും സി.പി.എമ്മിനേയും പിന്തള്ളി തൃണമൂൽ കോൺഗ്രസ്​ വൻ വിജയം നേടിയിരുന്നു. ഇൗ മാസം 14ന്​ സംസ്ഥാനത്ത്​ തെര​ഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്​ വൻ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. നിരവധി പേർ അക്രമസംഭവങ്ങളിൽ കൊല്ലപ്പെടുകയും ചെയ്​തിരുന്നു.

Tags:    
News Summary - Westbengal local body elections-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.