Posted On
date_range Updated On
date_range പങ്കാളിയെ ബലാത്സംഗം ചെയ്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
കൊൽക്കത്ത: പശ്ചിമബംഗാളിൽ പങ്കാളിയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ബരാക്പൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയായ സഞ്ജീബ് സെന്നിനെതിരെയാണ് കേസെടുത്തത്.
സഞ്ജീബിന്‍റെ പങ്കാളിയായ യുവതി ബരാക്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഒരു സാമ്പത്തിക കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയപ്പെടുന്നത്. തനിക്ക് നഷ്ടമായ പണം തിരികെ ലഭിക്കാൻ സഹായിക്കാമെന്ന് ഉറപ്പ് നൽകിയതാണ് സഞ്ജീബുമായി അടുപ്പമുണ്ടാവാൻ കാരണമെന്ന് യുവതി പറയുന്നു.
തന്‍റെ ജീവന് ഭീഷണി ഉള്ളതായി യുവതി വ്യക്തമാക്കി. പൊലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പരാതിയിൽ പറയുന്ന കാര്യങ്ങൾ സഞ്ജീബ് നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.