കൊൽക്കത്ത: പശ്ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ ആക്രമണങ്ങളിൽ 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്. ചില പോളിങ് സ്റ്റേഷനുകളിൽ ബാലറ്റ് പെട്ടികളും വാഹനങ്ങളും അഗ്നിക്കിരയാക്കി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 60,000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നെങ്കിലും പല ജില്ലകളിലും അക്രമം നിയന്ത്രിക്കാനായില്ല. അക്രമ സംഭവങ്ങളിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും തടയാൻ സ്വീകരിച്ച നടപടി സംബന്ധിച്ചും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്.
#WATCH: On being identified, BJP supporter Sujit Kumar Das, was slapped by #WestBengal Minister Rabindra Nath Ghosh (in purple kurta) at Cooch Behar's booth no. 8/12 in presence of Police. #PanchayatElection pic.twitter.com/9S2gyAoNQt
— ANI (@ANI) May 14, 2018
സൗത്ത് 24 പർഗാനയിലെ നംഗാനയിൽ വീടിന് തീകൊളുത്തി സി.പി.എം പ്രവർത്തകനെയും ഭാര്യയെയും വധിച്ചു. ഇതിനുപിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. മുർഷിദാബാദിലെ സുജാപുർ ഗ്രാമത്തിൽ ബി.ജെ.പി പ്രാദേശിക നേതാവ് സുഭാഷ് മൊണ്ടാൽ പോളിങ് ബൂത്തിൽ വെടിയേറ്റ് മരിച്ചു. സൗത്ത് ദിനാജ്പുരിലെ തപാനിൽ പോളിങ് സ്റ്റേഷന് പുറത്തുണ്ടായ സ്ഫോടനത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. നായിഡയിലെ നകാഷിപറയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. സൗത്ത് 24 പർഗാനയിലെ അംദാങ്കയിൽ പോളിങ് സ്റ്റേഷനു സമീപമുണ്ടായ സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനും കൽത്താലിൽ മറ്റൊരാളും കൊല്ലപ്പെട്ടു. ഷാനിപുരിലാണ് മറ്റൊരു മരണം റിപ്പോർട്ട് ചെയ്തത്. കുച്ച്ബിഹാർ ജില്ലയിൽ പോളിങ് സ്റ്റേഷനു പുറത്ത് വടക്കൻ ബംഗാൾ വികസന മന്ത്രി രബീന്ദ്രനാഥ് ഘോഷ് വോട്ടറെ കൈയേറ്റം ചെയ്തതായി ലഭിച്ച പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ അധികൃതരോട് വിശദീകരണം തേടി. കൊണ്ടായി ഭാഗത്ത് സ്വതന്ത്ര സ്ഥാനാർഥിക്കും വോട്ടർമാർക്കും നേരെ ചിലർ മുളകുപൊടി എറിഞ്ഞു. റെയിൽവേ സ്റ്റേഷനിലടക്കം വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ നിരവധി ബോംബുകളും ആയുധങ്ങളും പിടികൂടിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ആക്രമണങ്ങൾ സംബന്ധിച്ച് ബി.ജെ.പി പ്രതിനിധി സംഘം ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ജനാധിപത്യം കുഴിച്ചുമൂടിയതായി മുതിർന്ന സി.പി.എം നേതാവ് സുജൻ ചക്രബർത്തി പറഞ്ഞു.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സി.പി.എം ഭരണത്തിൽ നടന്ന തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ അരങ്ങേറിയിട്ടുെണ്ടന്നും ടി.എം.സി നേതൃത്വം വ്യക്തമാക്കി.
#WATCH: Alleged TMC workers barring voters from entering Booth No. 14/79 in Birpara. #WestBengal #PanchayatElections pic.twitter.com/S3OR83QfHp
— ANI (@ANI) May 14, 2018
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.