കൈലാസ്​ വിജയവർഗീയ ഉൾപ്പടെ 20 ബി.ജെ.പി നേതാക്കൾക്കെതിരെ കൊൽക്കത്തയിൽ കേസ്​

കൊൽക്കത്ത: മുതിർന്ന ബി.ജെ.പി നേതാക്കളായ കൈലാസ്​ വിജയവർഗീയ, മുകുൾ റോയ്​ ഉൾപ്പടെ 20ഓളം പേർക്കെതിരെ കൊൽക്കത്ത പൊലീസ്​ കേസ്​. സംസ്ഥാന സർക്കാറിനെതിരായ പ്രതിഷേധത്തിലുണ്ടായ സംഘർഷത്തിലാണ്​ കേസ്​.

നിയമവിരുദ്ധമായി സംഘം ചേരുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്​. ഹാസ്​റ്റിങ്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ കേസ്​. ഇരുവർക്കും പുറമേ ബി.ജെ.പി എം.പി ലോകേത്​ ചാറ്റർജി, അർജുൻ സിങ്​, രാകേഷ്​ സിങ്​, ബി.ജെ.പി നേതാക്കളായ ഭാരത്​ ഘോഷ്​, ജയപ്രകാശ്​ മജൂംദാർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്​.

ബംഗാൾ പൊലീസ്​ തൃണമൂലി​െൻറ കേഡറായി മാറിയെന്ന്​ ബി.ജെ.പി കുറ്റപ്പെടുത്തി. മമത ബാനർജി ഭയപ്പെട്ടുവെന്നതി​െൻറ തെളിവാണിത്​. കേസെടുത്തത്​ നാണക്കേടാണ്​. ഇത്​ ജനാധിപത്യമല്ല. കേസിനെ നിയമപരമായി നേരിടുമെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ്​ ഘോഷ്​ പറഞ്ഞു.

Tags:    
News Summary - West Bengal: Kailash Vijayvargiya, Mukul Roy among 20 BJP leaders booked for unlawful assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.