കൊൽക്കത്ത: പൗരത്വ നിയമത്തിനെതിരായ പ്രചാരണത്തിെൻറ ഭാഗമായി പരസ്യം ചെയ്യാൻ പൊ തുഫണ്ട് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ സംസ് ഥാന സർക്കാറിനോട് വിശദീകരണം തേടി. ഗവർണറുടെ ഓഫിസിൽനിന്ന് വിവര സാംസ്കാരിക വ കുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കത്ത് നൽകിയത്.
ഇതോടെ, ബംഗാളിൽ ഗവർണറും സർക്കാറും തമ്മിലെ പോര് പുതിയ തലത്തിലെത്തി. സാധുതയുള്ള നിയമത്തിനെതിരെ പൊതുഫണ്ട് ഉപയോഗിച്ച് പരസ്യം കൊടുക്കുന്നതിനെതിരെ ഗവർണർ നേരേത്ത സംസ്ഥാന സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങളും ഒഴിവാക്കണമെന്ന് കൊൽക്കത്ത ഹൈകോടതിയും നിർദേശിച്ചിരുന്നു.
പൊതുഫണ്ട് ദുരുപയോഗം ചെയ്താൽ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്നതിന് ഗവർണർക്ക് അധികാരമുണ്ടെന്നാണ് വാദം. കർണാടകയിൽ മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദിയൂരപ്പക്കെതിരെയും ബിഹാറിൽ ലാലുപ്രസാദ് യാദവിനെതിരെയും ഗവർണർമാർ ഈ അധികാരം ഉപയോഗപ്പെടുത്തിയതും അവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.