Posted On
date_range Updated On
date_range മേവാനിക്ക് പിന്തുണ –വെൽഫെയർ പാർട്ടി
ന്യൂഡൽഹി: ഗുജറാത്തിലെ വദാഗം മണ്ഡലത്തിൽ മത്സരിക്കുന്ന ദലിത് നേതാവ് ജിഗ്നേഷ് മേവാനിയെ പിന്തുണക്കുമെന്ന് വെൽഫെയർ പാർട്ടി. ഭരണകക്ഷിയായ ബി.ജെ.പി തുടർന്നുവരുന്ന ഭീഷണികൾക്കും പീഡനങ്ങൾക്കും അവഹേളനങ്ങൾക്കും എതിരെ തത്ത്വാധിഷ്ഠിതമായ പോരാട്ടമാണ് മേവാനിയുടേത്. അദ്ദേഹത്തിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ ബി.ജെ.പി നടത്തിയ ആക്രമണം അവരുടെ ഫാഷിസ്റ്റ് ശൈലി വെളിപ്പെടുത്തുന്നതാണെന്നും വെൽെഫയർ പാർട്ടി ദേശീയ അധ്യക്ഷൻ എസ്.ക്യു.ആർ. ഇല്ല്യാസ് പറഞ്ഞു. പാർട്ടി ഗുജറാത്ത് നേതാക്കളായ ഷഫി മദനിയും മിർസ ഇക്രവും മേവാനിയെ സന്ദർശിച്ച് പിന്തുണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.