വിവാഹ ചടങ്ങിൽ പങ്കെടുത്ത 100 പേർക്ക് കോവിഡ്; വരന്‍റെ പിതാവ് ഉൾപ്പെടെ നാല് മരണം

ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 100 പേർക്ക് കോവിഡ്. ഇവരിൽ നാല് പേർ മരിച്ചതായും അധികൃതർ വ്യക്തമാക്കി. വരന്‍റെ പിതാവും മരിച്ചവരിൽ ഉൾപ്പെടും.

40 ആളുകൾക്ക് മാത്രമാണ് തെലങ്കാനയിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ. എന്നാൽ, 250ലേറെ പേർ ഈ വിവാഹത്തിൽ പങ്കെടുത്തു. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ മുൻകരുതലുകളൊന്നും സ്വീകരിച്ചുമില്ല.

പങ്കെടുത്തവരിലൊരാൾക്ക് പിന്നീട് കോവിഡ് ബാധിച്ചതോടെയാണ് കൂടുതൽ പേരെ പരിശോധിച്ചത്. വരനും വധുവിനും ഇരുവരുടെയും കുടുംബത്തിനും കോവിഡ് ബാധിച്ചിരുന്നു. 

Tags:    
News Summary - Wedding party in Telangana turns COVID-19 cluster: 100 test positive, 4 die

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.