2019ൽ ജി.എസ്​.ടി നിരക്ക്​ 18 ശതമാനമാക്കുമെന്ന്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: 2019ൽ കോൺഗ്രസ്​ അധികാരത്തിലെത്തിയാൽ ജി.എസ്​.ടി നിരക്ക്​ 18 ശതമാനമായി നിജപ്പെടുത്തുമെന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. 200 ഉൽപന്നങ്ങളുടെ ജി.എസ്​.ടി നിരക്ക്​ ​കൗൺസിൽ കുറച്ചതിന്​ പിന്നാലെയാണ്​ രാഹുൽ ഗാന്ധിയുടെ അഭിപ്രായപ്രകടനം. 

അഞ്ച്​ സ്ലാബുകൾ ജി.എസ്​.ടിയിൽ ആവശ്യമല്ല. എകീകൃത നികുതിയിൽ ഘടനാപരമായ മാറ്റം ആവശ്യമാണ്​.  18 ശതമാനം എന്ന സ്ലാബിന്​ മാത്രമായിരിക്കും കോൺഗ്രസ്​ മുൻഗണന നൽകുക. ബി.ജെ.പി അത്​ ചെയ്​തില്ലെങ്കിൽ 2019ൽ കോൺഗ്രസ്​ അത്​ നടപ്പിൽ വരുത്തുമെന്നും രാഹുൽ പറഞ്ഞു. പ്രതിപക്ഷവും സാധാരണ ജനങ്ങളും ഉയർത്തിയ സമർദ്ദം മൂലമാണ്​ ജി.എസ്​.ടി നിരക്കുകൾ കുറക്കാൻ കേന്ദ്രസർക്കാർ തയാറായതെന്നും രാഹുൽ വ്യക്​തമാക്കി.

വെള്ളിയാഴ്​ച നടന്ന ജി.എസ്​.ടി കൗൺസിൽ യോഗം നികുതി ഘടനയിൽ സമ​ഗ്രമായ മാറ്റങ്ങൾ വരുത്താൻ നിർദേശിച്ചിരുന്നു. 28 ശതമാനം സ്ലാബിൽ നിന്ന്​ ഭൂരിപക്ഷം ഉൽപന്നങ്ങളെയും ഒഴിവാക്കിയിരുന്നു.

Tags:    
News Summary - we will reduce GST rate to just one slab of 18%," says Rahul Gandhi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.