ബാലാകോട്ട്​: ഞങ്ങൾ ശാന്തരായിരുന്നു, പാകിസ്​താനാണ്​​ കരഞ്ഞത്​ -മോദി

ന്യൂഡൽഹി: ബാലാകോട്ടിൽ​​ ജെയ്​ശെ​ മുഹമ്മദ്​ തീവ്രവാദ ക്യാംപുകളിൽ ഇന്ത്യയുടെ വ്യോമസേന ആക്രമണം നടത്തിയതോട െ പാകിസ്​താൻ കരയുകയായിരുന്നുവെന്ന്​ നരേന്ദ്ര മോദി. ഉറയിൽ നാം മുമ്പ്​ നടത്തിയ സർജിക്കൽ സ്​ട്രൈക്​ പോലൊന്ന് ​ പ്രതീക്ഷിച്ച്​ തയാറായി നിൽക്കുകയായിരുന്നു പാകിസ്​താൻ. എന്നാൽ നമ്മൾ പോയത്​ വ്യോമമാർഗമായിരുന്നുവെന്നും മ ോദി പറഞ്ഞു. ഉത്തർ പ്രദേശിൽ റാലിയിൽ പ​െങ്കടുത്ത്​ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പുൽവാമയിലെ സംഭവത്തിന്​ മറുപടിയായി സർജിക്കൽ സ്​ട്രൈക്​ നടത്തിയപ്പോൾ നമ്മൾ പാകിസ്​താനെ അതേ കുറിച്ച്​ അറിയിച്ചു. ശേഷം മിണ്ടാതിരുന്നു. എന്നാൽ പാകിസ്താൻ ‘‘ മോദിയാണ്​ ആക്രമിച്ചത്​ മോദിയാണ്​ ആക്രമിച്ചത്​’’ എന്ന്​ പറഞ്ഞുകൊണ്ട്​പുലർച്ചെ അഞ്ച്​ മണിമുതൽ കരയാൻ തുടങ്ങി. എന്നാൽ ചിലർ ഇന്ത്യയുടെ ഭക്ഷണം കഴിച്ചുകൊണ്ട്​ പാകിസ്​താനെ സഹായിക്കുന്ന തരത്തിലാണ്​ സംസാരിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

ഇന്ത്യൻ സേന വർഷങ്ങളായി ചെയ്യാത്ത കാര്യമാണ്​ പുൽവാമയിലെ സംഭവത്തിന്​ ശേഷം ചെയ്തത്​. അവർ തീവ്രവാദികളെയും അവരുടെ സംരക്ഷകരെയും ആക്രമിച്ചു. മോദി ഒരിക്കൽ കൂടി സർജിക്കൽ സ്​ട്രൈക്​ നടത്തുമെന്ന്​ പ്രതീക്ഷിച്ച്​ കരസേനയെ വിന്യസിച്ച്​ കാത്തിരുന്ന പാകിസ്​താന്​ വ്യോമാക്രമണം നടത്തിയാണ്​ ഇന്ത്യ മറുപടി നൽകിയതെന്നും മോദി പരിഹസിച്ചു.

ബാലാകോട്ട്​ തീവ്രവാദ ക്യാംപുകളിൽ ഇന്ത്യയുടെ വ്യോമസേന ആക്രമണം നടത്തിയതിന്​ തെളിവില്ലെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കും മോദി മറുപടി നൽകി. ‘‘പാകിസ്​താൻ പോലും സമ്മതിച്ചതാണ്​ അവിടെ വ്യോമാക്രമണം നടന്ന കാര്യം. വ്യോമസേനയും അത്​ അറിയിച്ചിട്ടുണ്ട്​. എന്നാൽ ചിലർക്ക്​ ഇപ്പോഴും സംശയമാണ്. അവർ പാകിസ്​താനെ സഹായിക്കുകയാണ്​ ചെയ്യുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

Tags:    
News Summary - We kept quiet, but Pakistan began crying at 5am PM Modi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.