courtsey: thefederal.com

'കുടുംബ ഫോട്ടോ' എടുക്കാൻ കഴിയാത്തതിൽ പരിഭവിച്ച് മോദി

ന്യൂഡല്‍ഹി: ആസിയാന്‍ ഉച്ചകോടിയില്‍ സംസാരിക്കവെ മുൻവർഷങ്ങളിലെ പോലെ ഇത്തവണ 'കുടുംബ ഫോട്ടോ' എടുക്കാൻ കഴിയാത്തതിൽ പരിഭവിച്ച് മോദി. 17ാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയും ആസിയാനും തമ്മിൽ എല്ലാ മേഖലയിലുമുള്ള ബന്ധം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. കൂടിക്കാഴ്ച വെര്‍ച്വല്‍ ആണെങ്കിലും നമ്മുക്കിടയിലുള്ള വിടവ് നികത്താനാണ് ശ്രമിക്കുന്നത്. 'മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണ 'കുടുംബ ഫോട്ടോ' ഉണ്ടാകില്ലെന്നും ' കോവിഡിനെകുറിച്ച് കുറിച്ച് സംസാരിക്കുന്നതിനിടെ മോദി പറഞ്ഞു.

ഇന്ത്യയുടേയും ആസിയാന്‍റെയും തന്ത്രപരമായ പങ്കാളിത്തം നമ്മൾ പങ്കിട്ട ചരിത്ര, ഭൂമിശാസ്ത്ര, സാസ്‌കാരിക പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.ആസിയാന്‍ ഇന്ത്യയുടെ കിഴക്കന്‍ നയത്തിന്‍റെ കാതലാണ് പ്രധാനമന്ത്രി പറഞ്ഞു.

വിയറ്റ്നാം പ്രധാനമന്ത്രി ഗുയൻ സുവാൻ ഫുക്ക് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - We couldn’t take our family photo like every year, says PM Modi at 17th ASEAN-India Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.