Posted On
date_range Updated On
date_range ഞങ്ങൾ കുട്ടികളല്ല; മുസ്ലിംകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന ഭാഗവതിെൻറ പരാമർശത്തിന് മറുപടിയുമായി ഉവൈസി
ഹൈദരാബാദ്: സി.എ.എയിൽ മുസ്ലിംകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിെൻറ പ്രസ്താവനക്ക് മറുപടിയുമായി എ.ഐ.എം.ഐ.എം പ്രസിഡൻറ് അസദുദ്ദീൻ ഉവൈസ്. തെറ്റിദ്ധരിക്കപ്പെടാൻ മുസ്ലിംകൾ കുട്ടികളല്ലെന്ന് ഉവൈസി ഭാഗവതിന് മറപടി നൽകി.
സി.എ.എയിലുടേയും എൻ.ആർ.സിയിലൂടേയും എന്താണ് ചെയ്യാൻ പോകുന്നുവെന്നതിനെ കുറിച്ച് ബി.ജെ.പി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. അത് മുസ്ലിംകൾക്കെതിരല്ലെങ്കിൽ മതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നിയമത്തിൽ നിന്നും ഒഴിവാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
സി.എ.എ നിയമവുമായി ബന്ധപ്പെട്ട് മുസ്ലിംകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നായിരുന്നു ഭാഗവതിെൻറപ്രസ്താവന. പ്രതിഷേധത്തിെൻറ പേരിൽ ആസൂത്രിത അക്രമമാണ് രാജ്യത്ത് നടന്നതെന്നും ഭാഗവത് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.