സ്നേഹത്തിനെതിരല്ല; പക്ഷേ ജിഹാദിനെതിരാണ് -ശിവരാജ് സിങ് ചൗഹാൻ
ഗുവാഹത്തി: തന്‍റെ സർക്കാർ സ്നേഹത്തിനെതിരല്ലെന്നും എന്നാൽ, ജിഹാദിനെതിരാണെന്നുമെന്ന പ്രസ്താവനയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. സ്നേഹത്തിന്റെ പേരിൽ ഒരാളെ വഞ്ചിക്കുന്നതിനെ എതിർക്കുമെന്നും ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. അസമിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി.
ഞങ്ങൾ സ്നേഹത്തിനെതിരല്ല. എന്നാൽ, ജിഹാദിനെ എതിർക്കും. സ്നേഹിച്ചതിന് ശേഷം പേരുമാറ്റിയും മറ്റും വിശ്വാസവഞ്ചന കാണിക്കുന്നതിനെ അംഗീകരിക്കുന്നില്ല. മതസ്വാതന്ത്ര്യത്തിനുള്ള നിയമം മധ്യപ്രദേശിൽ ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അത് അസമിലും കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ കുറേ കാലമായുള്ള ആരോപണങ്ങളിലൊന്നാണ് ലവ് ജിഹാദ്. എന്നാൽ, ലവ് ജിഹാദ് നില നിൽക്കുന്നുവെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നാണ് രാജ്യത്തെ വിവിധ കോടതികൾ വ്യക്തമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.