ഗൗതം നവ്‍ലഖയെ വീട്ടുതടങ്കലിലേക്ക് മാറ്റിയേക്കും; നിബന്ധനകൾ അറിയിക്കാൻ എൻ.ഐ.എയോട് സുപ്രീംകോടതി

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിലെ വിചാരണത്തടവുകാരനായ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‍ലഖയെ വീട്ടുതടങ്കലിലേക്ക് മാറ്റിയേക്കും. വീട്ടുതടങ്കലിലേക്ക് മാറ്റാനുള്ള അഭ്യർഥന തങ്ങൾ പരിഗണിക്കുകയാണെന്നും നിബന്ധനകൾ എന്താണെന്ന് അറിയിക്കണമെന്നും സുപ്രീംകോടതി എൻ.ഐ.എയോട് നിർദേശിച്ചു. നവ്‍ലഖയുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

നവ്‍ലഖയുടെ ആരോഗ്യാവസ്ഥ മോശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഇനിയും വിചാരണ തുടങ്ങാത്തതിൽ കോടതി ദു:ഖം രേഖപ്പെടുത്തി. 2020 ഒക്ടോബറിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

73കാരനായ നവ്‍ലഖയെ 2018 ആഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. അന്ന് മുതൽ തടവിൽ കഴിയുകയാണ്. വീട്ടുതടങ്കലിലേക്ക് മാറാൻ അനുവദിക്കണമെന്ന ഹരജി ബോംബെ ഹൈകോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

Tags:    
News Summary - We Are Considering To Send Him On House Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.