ന്യൂഡൽഹി: കഠ് വയിൽ എട്ടുവയസ്സുകാരി മൃഗീയമായി കൊല്ലപ്പെട്ട കേസിലെ വിചാരണ ജമ്മു-കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്‍റ് ഫാറൂഖ് അബ്ദുല്ല. കുട്ടിയുടെ കുടംബത്തിന്‍റെ അവസ്ഥ പരിതാപകരമാണ്. ഇത്തരം കേസുകളിൽ വധശിക്ഷ നൽകാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നവർ പൊലീസിനെ വിശ്വാസമില്ലാത്തവരാണ്. വിചാരണ തുടരണം. സത്യം പുറത്തുവരുന്നത് നിങ്ങൾക്ക് കാണാം. സംഭവത്തെക്കുറിച്ച് സ്വന്തം പാർട്ടി വേണ്ടത്ര പ്രതിഷേധം നടത്തിയില്ലെന്ന വിമർശനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. നിയമസഭയിലെ രേഖകളെടുത്ത് പരിശോധിച്ചാൽ അറിയാം തങ്ങൾ ഇക്കാര്യം ഉന്നയിച്ചിരുന്നുവെന്ന്. ബി.ജെ.പി മന്ത്രി ലാൽസിങ് പ്രതികളെ അനുകൂലിച്ച് നടത്തിയ റാലിയിൽ പങ്കെടുത്തത് പാർട്ടി നിർദേശ പ്രകാരമായിരുന്നുവെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
കേസിൽ ഹാജരാൻ വിസമ്മതിക്കുകയും നിയമനടപടികൾ തടയാൻ ശ്രമിക്കുകയും ചെയ്ത അഭിഭാഷകർക്കെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ സുപ്രീംകോടതി ജമ്മു-കശ്മീർ സർക്കാരിന്‍റെ വിശദീകരണം തേടി നോട്ടീസ് അയച്ചിട്ടുണ്ട്. കഠ് വ കേസിൽ ഹാജരായ അഭിഭാഷകക്കും ആസിഫയുടെ കുടുംബത്തിനും സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.