ന്യൂഡൽഹി: പ്രളയത്തിലും ഉരുൾപൊട്ടലിലും നാശം വിതച്ച കേരളത്തിൻെറ പുനർനിർമാണത്തിന് സഹായം നൽകണമെന്നവശ്യപ്പെ ട്ട് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി കേന്ദ്രമന്ത്രിമാർക്ക് കത്ത് നൽകി. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് ത ോമർ, ഹർഷ വർദ്ധൻ, നിതിൻ ഗഡ്കരി എന്നിവർക്കാണ് കത്ത് നൽകിയത്.
പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണത് തിൽ കേന്ദ്രസഹായം നൽകണമെന്നും കെടുതിനേരിട്ട കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾ വേണമെന്നുമാണ് രാഹുൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വയനാട് എം.പിയായ രാഹുൽ ഗാന്ധി ഇന്ന് മണ്ഡലം സന്ദർശനത്തിനെത്തും. 12.15ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുൽ റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തുക. ഉച്ചക്ക് രണ്ടു മണിക്ക് മാനന്തവാടി തലപ്പുഴ ചുങ്കം സെൻറ് തോമസ് പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിൽ റിലീഫ് വസ്തുക്കളുടെ വിതരണം നിര്‍വഹിക്കും.
കഴിഞ്ഞ ദിവസം അന്തരിച്ച ഐ.എന്‍.ടി.യു.സി നേതാവ് യേശുദാസിെൻറ വീട് സന്ദര്‍ശിച്ച ശേഷം തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാളാട് പ്രളയബാധിതമേഖലകളിലെത്തും. വൈകീട്ട് 4.30ന് തൊണ്ടര്‍നാട് പഞ്ചായത്തിലെ മക്കിയാട് ഹില്ഫെയ്സ് സ്കൂള്‍ ഓഡിറ്റോറിയത്തിൽ പ്രളയബാധിതരും പഞ്ചായത്ത് ജനപ്രതിനിധികളും ഉള്‍പ്പെടുന്ന യോഗത്തില്‍ രാഹുൽ പങ്കെടുക്കും. ശേഷം എടവക പഞ്ചായത്തിലെ ചോമാടി കോളനി സന്ദർളിച്ച് രാത്രി മാനന്തവാടി ഫോറസ്റ്റ് െഗസ്റ്റ് ഹൗസില്‍ വിശ്രമത്തിനായി പോകും. ബുധനാഴ്ചയും രാഹുൽ വയനാട്ടിൽ തങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.