Posted On
date_range Updated On
date_range ഖത്തർ എയർവേസ് വിമാനത്തിൽ ട്രക്ക് ഇടിച്ചു
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഖത്തർ എയർവേസിെൻറ വിമാനം വെള്ളം കൊണ്ടുവരുന്ന ട്രക്ക് ഇടിച്ച് തകർന്നു. ഇന്ന് പുലർച്ചെ 3.15 നാണ് സംഭവം.
ദോഹയിൽ നിന്ന് കൊൽക്കത്തയിലേക്ക് വന്ന ഖത്തർ എയർവേസിെൻറ ക്യുആർ 541 വിമാനമാണ് അപകടത്തിൽ പെട്ടത്. 103 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രികരെല്ലാം സുരക്ഷിതരാണ്. വിമാനം അറ്റകുറ്റപ്പണികൾക്ക് ശേഷം യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.