Posted On
date_range Updated On
date_range സെൽഫിയെടുക്കാൻ നദിയിലിറങ്ങി കുടുങ്ങി; ഒടുവിൽ പെൺകുട്ടികളുടെ രക്ഷക്കെത്തിയത് പൊലീസ്
ന്യൂഡൽഹി: മധ്യപ്രദേശിൽ സെൽഫിയെടുക്കാനിറങ്ങി നദിയിൽ കുടുങ്ങിയ പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ചിന്ദ്വാര ജില്ലയിലാണ് സംഭവം. കുത്തിയൊഴുകുന്ന നദിയിൽ നിൽക്കുന്ന പെൺകുട്ടികളുടേയും ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന പൊലീസിേൻറയും ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രണ്ട് പെൺകുട്ടികൾ സെൽഫിയെടുക്കാനായി നദിയുടെ മധ്യഭാഗത്തേക്ക് ഇറങ്ങുകയായിരുന്നുവെന്നും ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനാൽ ഇരുവരും അകപ്പെടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. തുടർന്ന് കയറുപയോഗിച്ച് ഇരുവരേയും കരക്കെത്തിച്ചു.
വിനോദയാത്രക്കായാണ് പെൺകുട്ടികളുൾപ്പെടുന്ന സംഘം നദിക്കരയിലെത്തിയത്. എന്നാൽ, ഇതിൽ രണ്ട് പേർ സാഹസിക സെൽഫിക്ക് ശ്രമിച്ചതാണ് വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.